KeralaLatest

സംസ്ഥാനത്തെ നിരോധനാജ്ഞ ഇന്ന് അവസാനിക്കും

“Manju”

ശ്രീജ.എസ്

തിരുവനന്തപുരം: കോവിഡ് വ്യാപനം കുറയ്ക്കുക എന്ന ലക്ഷ്യത്തോടെ സംസ്ഥാനത്ത് ജില്ലകളില്‍ ഏര്‍പ്പെടുത്തിയ നിരോധനാജ്ഞ ഇന്ന് അവസാനിക്കും. കോവിഡ് വ്യാപനം കുറഞ്ഞ് നില്‍ക്കുന്ന തിരുവനന്തപുരം ഉള്‍പ്പെടെയുള്ള ജില്ലകളില്‍ നിരോധനാജ്ഞ നീട്ടിയേക്കില്ല എന്നാണ് സൂചന.

എന്നാല്‍ കൊവിഡ് വ്യാപനം രൂക്ഷമായ ഇടങ്ങളില്‍ നിരോധനാജ്ഞ നീട്ടുന്ന കാര്യത്തില്‍ ജില്ലാ കളക്ടര്‍മാര്‍ക്ക് തീരുമാനം എടുക്കാം. കോവിഡ് പ്രതിരോധത്തിന്റെ ഭാ​ഗമായുള്ള നിയമങ്ങള്‍ ലംഘിക്കുന്നവര്‍ക്ക് ഉയര്‍ന്ന പിഴ ചുമത്തി നിയന്ത്രണങ്ങള്‍ നിലനിര്‍ത്താനാണ് നിര്‍ദേശം.

Related Articles

Back to top button