KeralaLatest

ലിവിങ് റൂട്ട് ബ്രിഡ്ജ് അഥവാ വേരുപാലം

“Manju”

സാധാരണഗതിയില്‍ പാലം നിര്‍മ്മിക്കുന്നത് തടി കൊണ്ടോ സ്റ്റീല്‍ കൊണ്ടോ കോണ്‍ക്രീറ്റ് കൊണ്ടോ ഒക്കെയാണ്. എന്നാല്‍ ഇതില്‍ നിന്നും വ്യത്യസ്തമായ ഒരു പാലമാണ് വേരുപാലം.

Living Root Bridges of #Meghalaya | Meghalaya Tourism Official - YouTube

ഒരു കരയില്‍ നില്‍ക്കുന്ന മരത്തിന്‍റെ വേരുകള്‍ മറുകരയിലേക്ക് കൊണ്ടുപോയി 15-20 വര്‍ഷങ്ങള്‍ കൊണ്ട് സൃഷ്ടിക്കപ്പെടുന്ന പാലമാണ് ലിവിങ് റൂട്ട് ബ്രിഡ്ജ് അഥവാ വേരുപാലം. ഈ പാലത്തിന് അമ്ബതു മനുഷ്യരുടെ ഭാരം താങ്ങാനുള്ള കഴിവുണ്ടാകും. ഏകദേശം മുപ്പതു മീറ്റര്‍ വരെ നീളവുമുണ്ടാകും. ഇത്തരം പാലങ്ങള്‍ ലോകത്തിന്‍റെ പല ഭാഗത്തുമുണ്ട്. അത്തരത്തിലൊന്നാണ് മേഘാലയയിലെ ചിറാപ്പുഞ്ചിയിലുള്ളത്.

ചിറാപ്പുഞ്ചിയിലെ പാലത്തിന്‍റെ വേര് ഫിക്കസ് എലാസ്റ്റിക്ക എന്ന റബ്ബര്‍മരത്തിന്‍റേതാണ്. അതിന്‍റെ കുറച്ചു വേരുകളെ മറുകരയിലേക്ക് വളര്‍ത്തിയാണ് പാലം സൃഷ്ടിച്ചത്. പാലത്തില്‍ കയറിനടക്കാനായി മുളകളോ മരം കൊണ്ടുള്ള പലകകളോ കല്ലുകളോ ഉപയോഗിക്കുന്നു. വേരുപാലങ്ങള്‍ അഞ്ഞൂറു വര്‍ഷം വരെ നിലനില്‍ക്കാറുണ്ട്.

Related Articles

Back to top button