KeralaLatest

ആലുവയില്‍ ഗര്‍ഭിണിയെയും പിതാവിനെയും മര്‍ദിച്ച പ്രതികള്‍ ഒളിവില്‍

“Manju”

ആലുവ : ആലുവയില്‍ ഗര്‍ഭിണിയെയും പിതാവിനെയും മര്‍ദിച്ച സംഭവത്തില്‍ പ്രതികള്‍ ഒളിവില്‍. പ്രതികള്‍ക്ക് ഒളിവില്‍ പോകാന്‍ സാഹച ര്യമൊരുക്കിയത് പൊലീസാണെന്ന് അന്‍വര്‍ സാദത്ത് എം.എല്‍.എ വിമര്‍ശിച്ചു. വിഷയം മുഖ്യമന്ത്രിയുടെയും പ്രതിപക്ഷ നേതാവിന്റെയും ശ്രദ്ധയില്‍പ്പെടുത്തും. സര്‍ക്കാറിന്റെ പഞ്ച് ഡയലോഗല്ല, നടപടിയാണ് ആവശ്യമെന്നും എം.എല്‍.എ പറഞ്ഞു.

മര്‍ദനമേറ്റ ശേഷം യുവതിയും പിതാവും പൊലീസ് സ്റ്റേഷനില്‍ പോയി പരാതി ബോധിപ്പിച്ചിരുന്നതായി അന്‍വര്‍ സാദത്ത് എം.എല്‍.എ പറഞ്ഞു. എന്നാല്‍ അവരോട് ആശുപത്രിയില്‍ പോവാന്‍ പറയുകയാണുണ്ടായത്. പിന്നീട് ആശുപത്രിയില്‍ എത്തി ഇരുവരെയും കുറിച്ച്‌ യാതൊന്നും പൊലീസ് അന്വേഷിച്ചില്ല. രാത്രി വൈകി മാധ്യമങ്ങളില്‍ വാര്‍ത്ത വന്നതിന് പിന്നാലെയാണ് പൊലീസിന് സംഭവത്തിന്റെ ​ഗൗരവം മനസിലായതും മൊഴിയെടുക്കാന്‍ തയ്യാറായതെന്നും എം.എല്‍.എ പറഞ്ഞു.

Related Articles

Back to top button