InternationalLatest

അമ്മയ്ക്കുവേണ്ടി പിണക്കം മറന്ന് ഹാരിയും വില്യമും

“Manju”

ലണ്ടന്‍: ഹാരിയും വില്യമും തമ്മില്‍ കണ്ടുമുട്ടുന്ന ഡയാന രാജകുമാരിയുടെ അറുപതാം ജന്മദിനത്തോടനുബന്ധിച്ചുള്ള പ്രതിമ അനാച്ഛാദന ചടങ്ങിനെ വളരെ ആകാംക്ഷയോടെയാണ് മാധ്യമങ്ങള്‍ നോക്കിക്കണ്ടത്. ഇരുവരും തമ്മിലുള്ള പിണക്കമെല്ലാം ഇതോടെ ഉരുകി തീരുമെന്നും പഴയതു പോലെ സ്നേഹത്തിലാവുമെന്നുമായിരുന്നു കണക്കു കൂട്ടല്‍. എന്നാല്‍ ചടങ്ങില്‍ ഇതൊന്നുമല്ല സംഭവിച്ചത്. ഇരുവരും ചടങ്ങിന് എത്തിയെങ്കിലും പരസ്പരം ഒരു വാക്കു പോലും മിണ്ടാതെയാണ് പ്രതിമ അനാച്ഛാദനം ചെയ്ത് ചേട്ടനും അനിയനും മടങ്ങിയത്.
ഡയാന രാജകുമാരിയുടെ സ്മാരകമെന്നോണം ഇയാന്‍ റാങ്ക്-ബ്രോഡ്‌ലി നിര്‍മ്മിച്ച പ്രതിമ അനാച്ഛാദനം ചെയ്യുന്നതിന് മുമ്ബ് ഹാരിയും വില്യമും ഒരുമിച്ചു നടക്കുകയും സംസാരിക്കുകയും ചെയ്തു. പക്ഷെ, സംസാരം തികച്ചും ഔദ്യോഗികമായിട്ടാണെന്നു മാത്രം. കെന്‍സിങ് ടണ്‍ കൊട്ടാരത്തിലെ പുനര്‍നിര്‍മ്മിച്ച സണ്‍കെന്‍ ഗാര്‍ഡനിലാണ് പ്രതിമ സ്ഥാപിച്ചിരിക്കുന്നത്. ഇന്നലെ ഉച്ചയ്ക്ക് 2 മണിക്ക് ആരംഭിച്ച സ്വകാര്യ ചടങ്ങില്‍ ഇരുവരും രാജകുമാരിയുടെ സഹോദരങ്ങളായ ഏള്‍ സ്പെന്‍സര്‍, ലേഡി സാറാ മക്കാര്‍ക്കോഡേല്‍, ലേഡി ജെയ്ന്‍ ഫെലോസ് എന്നിവരോടൊപ്പമാണ് ഒത്തുച്ചേര്‍ന്നത്. ചടങ്ങിന് 15 മിനിറ്റുകള്‍ക്ക് മുമ്ബാണ് ഹാരി എത്തിച്ചേര്‍ന്നത്.
മൂന്നര വര്‍ഷത്തെ കാത്തിരിപ്പിനൊടുവിലാണ് ഡയാനയുടെ പ്രതിമ അനാച്ഛാദനം ചെയ്തത്. സഹോദരങ്ങള്‍ തമ്മിലുള്ള തര്‍ക്കം മൂത്തതാണ് പ്രതിമ അനാച്ഛാദനം ചെയ്യുന്നത് വൈകാന്‍ കാരണമായത്. എന്തായാലും മരിച്ചു പോയ അമ്മയുടെ ഓര്‍മ്മയ്ക്കായി ഒത്തുകൂടിയ മക്കള്‍ ആ ഓര്‍മ്മയ്ക്ക് മുന്നില്‍ പിണക്കം മാറ്റി ഒന്നാകണമെന്ന ആഗ്രഹമായിരുന്നു എല്ലായിടങ്ങളില്‍ നിന്നും ഉയര്‍ന്നത്. മൂത്ത ജേഷ്ഠന്‍ എന്ന നിലയില്‍ ഹാരിയുടെ തെറ്റുകള്‍ വില്ല്യം പൊറുത്തു നല്‍കണമെന്ന ആഗ്രഹമായിരുന്നു എല്ലാവര്‍ക്കും. ഹാരിയും മേഗനും ഒപ്പറ വിന്‍ഫ്രിക്ക് നല്‍കിയ അഭിമുഖം രാജകുടുംബത്തെയും വില്ല്യം രാജകുമാരനെയും ഒന്നും ചില്ലറയല്ല നാണം കെടുത്തിയത്. വില്ല്യമിനും ഭാര്യ കേറ്റിനുമെതിരെ ശക്തമായ ആരോപണങ്ങളാണ് ഹാരിയും മേഗനും ഒപ്പറാ വിന്‍ഫ്രിക്ക് നല്‍കിയ അഭിമുഖത്തിലൂടെ ഉയര്‍ത്തിയത്.
ഹാരി രാജകുടുംബത്തിനെതിരെ നടത്തിയ പല പ്രസ്താവനകളും 39കാരനായ വില്ല്യമിനെ വളരെ അധികം വേദനിപ്പിച്ചിരുന്നു. ഇതോടെ ഈ സഹോദരങ്ങള്‍ ഇനി ഒരിക്കലും ഒരുമിക്കില്ലെന്ന് രാജകുടുംബത്തിലുള്ളവരില്‍ പോലും സംശയം ജനിപ്പിച്ചിരുന്നു. എന്നാല്‍ എല്ലാ പ്രശ്നങ്ങളും മറന്ന് ഇരുവരും ഒരുമിക്കുന്ന ഒരു നല്ല കാലം വിദൂരമല്ലെന്നാണ് ഇപ്പോഴത്തെ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.
ആര്‍ച്ചിയുമായി ഹാരിയും കുടുംബവും തിരികെ കൊട്ടാരത്തിലെത്തണമെന്ന ആഗ്രഹം രാജകുടുംബാംഗങ്ങള്‍ പങ്കുവച്ചതായി ഡെയിലി മെയില്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ആര്‍ച്ചി പിറന്നതിന് ശേഷം ഒന്നോ രണ്ടോ തവണ മാത്രമാണ് അവര്‍ കേംബ്രിഡ്ജ് സന്ദര്‍ശിച്ചിട്ടുള്ളത്. ഹാരിയുടെ വരവും ഫോണ്‍ സംഭാഷണവും ഒരു പൂര്‍ണ്ണമായ അനുരഞ്ജനത്തില്‍ നിന്ന് വളരെ അകലെയാണെന്ന് ചിലര്‍ ഊന്നിപ്പറയുന്നുണ്ടെങ്കിലും ഇതൊരു ശുഭ സൂചനയാണെന്ന് പൊതുജനങ്ങള്‍ വിശ്വസിക്കുന്നു.

Related Articles

Back to top button