InternationalLatest

ടി​ക്ക​റ്റി​ല്ലാ​ത്ത​വ​രെ ദു​ബൈ വി​മാ​ന​ത്താ​വ​ള ടെ​ര്‍​മി​ന​ലു​ക​ളി​ല്‍ പ്ര​വേ​ശി​പ്പി​ക്കില്ല

“Manju”

ദു​ബൈ ; കോ​വി​ഡ്​ വ്യാ​പി​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ല്‍ ടി​ക്ക​റ്റി​ല്ലാ​ത്ത​വ​രെ ദു​ബൈ വി​മാ​ന​ത്താ​വ​ള ടെ​ര്‍​മി​ന​ലു​ക​ളി​ല്‍ പ്ര​വേ​ശി​പ്പി​ക്കേ​ണ്ട​തി​ല്ലെ​ന്ന്​ അ​ധി​കൃ​ത​ര്‍ തീ​രു​മാ​നി​ച്ചു. യാ​ത്ര​ക്കാ​രു​ടെ​യും ജോ​ലി​ക്കാ​രു​ടെ​യും ആ​രോ​ഗ്യ സു​ര​ക്ഷ ക​ണ​ക്കി​ലെ​ടു​ത്താ​ണ്​ തീ​രു​മാ​നം. വ​ര്‍​ഷ​ത്തി​ല്‍ ഏ​റ്റ​വു​മ​ധി​കം യാ​ത്ര​ക്കാ​ര്‍ എ​യ​ര്‍​പോ​ട്ടി​ല്‍ എ​ത്തു​ന്ന സ​മ​യ​മാ​ണി​ത്.

ഡി​സം​ബ​ര്‍ 29നും ​ജ​നു​വ​രി എ​ട്ടി​നു​മി​ട​യി​ല്‍ 20 ല​ക്ഷം യാ​ത്ര​ക്കാ​രാ​ണ്​ വി​മാ​ന​ത്താ​വ​ള​ത്തി​ലൂ​ടെ ക​ട​ന്നു​പോ​കു​ന്ന​ത്. ഓരോ ദി​വ​സ​വും ശ​രാ​ശ​രി 1,78,000​ യാ​ത്ര​ക്കാ​ര്‍ എ​ത്തി​ച്ചേ​രും. ഈ ​സാ​ഹ​ച​ര്യം​ പ​രി​ഗ​ണി​ച്ച്‌​ വി​മാ​ന​ത്താ​വ​ള​ത്തി​ല്‍ പ​ര​മാ​വ​ധി തി​ര​ക്ക് കു​റ​ക്കു​ന്ന​തി​നാ​ണ്​ ടി​ക്ക​റ്റി​ല്ലാ​ത്ത​വ​രു​ടെ പ്ര​വേ​ശ​നം വി​ല​ക്കി​യി​രി​ക്കു​ന്ന​ത്.

Related Articles

Back to top button