India

ബാങ്ക് ഇടപാടിൽ ക്രമക്കേട് ; നടി യാമി ഗൗതമിനെ എൻഫോഴ്‌സ്‌മെന്റ് ചോദ്യം ചെയ്യും

“Manju”

മുംബൈ : പ്രശസ്ത ബോളിവുഡ് നടി യാമി ഗൗതമിനെ ചോദ്യം ചെയ്യാൻ വിളിപ്പിച്ച് എൻഫോഴ്‌സ്‌മെന്റ്. ബാങ്ക് ഇടപാടിൽ ക്രമക്കേട് കണ്ടെത്തിയതിനെ തുടർന്നാണ് നടപടി. അടുത്ത ആഴ്ച എൻഫോഴ്‌സ്‌മെന്റ് ആസ്ഥാനത്ത് ഹാജരാകണമെന്നാണ് നിർദ്ദേശം.

കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമ പ്രകാരമാണ് താരത്തെ ചോദ്യം ചെയ്യാൻ വിളിപ്പിച്ചിരിക്കുന്നത്. യാമി വിദേശ വിനിമയ നിയന്ത്രണ നിയമം ലംഘിച്ചതായി അന്വേഷണ സംഘം കണ്ടെത്തിയിട്ടുണ്ട്. ഇതേ തുടർന്നാണ് ചോദ്യം ചെയ്യലിനായി വിളിപ്പിച്ചത്. 1.5 കോടി രൂപയുടെ ക്രമക്കേട് ആണ് കണ്ടെത്തിയിരിക്കുന്നത്.

ഇത് രണ്ടാം തവണയാണ് യാമിയെ എൻഫോഴ്‌സ്‌മെന്റ് ചോദ്യം ചെയ്യാൻ വിളിപ്പിക്കുന്നത്. ബാങ്കിടപാടിൽ ക്രമക്കേട് കണ്ടെത്തിയതിനെ തുടർന്നാണ് നേരത്തെയും ചോദ്യം ചെയ്യാൻ വിളിപ്പിച്ചത്. അതേസമയം സംഭവത്തിൽ യാമി പ്രതികരിച്ചിട്ടില്ല. 2012 ൽ വിക്കി ഡോണർ എന്ന ചിത്രത്തിലൂടെയാണ് യാമി ബോളിവുഡിലെ താര പദവിയിലേക്ക് എത്തുന്നത്.

Related Articles

Back to top button