IndiaLatest

ഉത്തരാഖണ്ഡ് മുഖ്യമന്ത്രി തീരഥ് സിങ് റാവത്ത് രാജിവച്ചു

“Manju”

ന്യൂഡൽഹി: ഉത്തരാഖണ്ഡ് മുഖ്യമന്ത്രി തീരഥ് സിങ് റാവത്ത് രാജിവച്ചു. ഗവർണർ ബേബി റാണി മൗര്യയ്ക്കു രാജിക്കത്ത് കൈമാറി. പദവിയേറ്റെടുത്തു നാലു മാസമാകുമ്പോഴാണ് അപ്രതീക്ഷിത രാജി. നാലുമാസം മുന്‍പാണ് ലോക്‌സഭാ എം.പിയായ റാവത്ത് ഉത്തരാഖണ്ഡിന്റെ മുഖ്യമന്ത്രിപദത്തിലെത്തുന്നത്.
നിലവില്‍ എം.എല്‍.എ. അല്ലാത്ത അദ്ദേഹത്തിന് മുഖ്യമന്ത്രിയായി തുടരണമെങ്കില്‍ ആറുമാസത്തിനകം നിയമഭാംഗത്വം നേടേണ്ടിയിരുന്നു. കോവിഡ് പശ്ചാത്തലത്തില്‍ ഉപതിരഞ്ഞെടുപ്പുകള്‍ അനിശ്ചിതമായി നീളുന്ന സാഹചര്യത്തിലാണ് റാവത്തിന്റെ രാജി. സെപ്റ്റംബര്‍ പത്തിന് അകമായിരുന്നു റാവത്തിന് നിയമസഭാംഗത്വം നേടേണ്ടിയിരുന്നത്.
“ഭരണഘടനാ പ്രതിസന്ധി കണക്കിലെടുത്ത്, ഞാൻ രാജിവയ്ക്കുന്നത് ശരിയാണെന്ന് എനിക്ക് തോന്നി. കൊവിഡ്‌ കാരണം ബൈപോളുകൾ നടത്താൻ കഴിഞ്ഞില്ല,” അദ്ദേഹം ഒരു ഹ്രസ്വ പ്രസ്താവനയിൽ പറഞ്ഞു.
കഴിഞ്ഞ മൂന്ന് ദിവസമായി ബിജെപി നേതൃത്വവുമായുള്ള കൂടിക്കാഴ്ചകൾക്കായി റാവത്ത് ഡല്‍ഹിയിലുണ്ടായിരുന്നു. ഉത്തരാഖണ്ഡിലെ ബിജെപി എം‌എൽ‌എമാർ ഇന്ന്‌ പുതിയ നിയമസഭാ കക്ഷിനേതാവിനെ തിരഞ്ഞെടുക്കും.

Related Articles

Back to top button