IndiaKeralaLatest

ഒരേ മാസ്​ക്​ തുടർച്ചയായി ഉപയോഗിക്കുന്നത്​ ബ്ലാക്ക്​ ഫംഗസിന്​ കാരണമാകും; എയിംസ്​ ഡോക്​ടർ

“Manju”

 

ഡൽഹി:  കൊവിഡ്‌ -19 രോഗികളിൽ റിപ്പോർട്ട് ചെയ്യപ്പെടുന്ന ബ്ലാക്ക്​ ഫംഗസൊരു​ പുതിയ രോഗമല്ലെന്നും , മുമ്പൊരിക്കലും അത്​ പകർച്ചവ്യാധി അനുപാതത്തിൽ ഉണ്ടായിട്ടില്ലെന്നും എയിംസിലെ ന്യൂറോ സർജറി പ്രൊഫസർ ഡോ. പി ശരത് ചന്ദ്ര . എന്നാൽ, ഇപ്പോൾ അതൊരു പകർച്ചവ്യാധി പോലെ കാണപ്പെടുന്നതിനുള്ള യഥാർഥ​​ കാരണം എന്താണെന്ന്​ തങ്ങൾക്കറിയില്ലെന്നും അദ്ദേഹം വ്യക്​തമാക്കി.

അണുബാധയ്ക്കുള്ള കാരണങ്ങൾ വിശദീകരിച്ച അദ്ദേഹം ഒരേ മാസ്​ക്​ രണ്ട്​ – മൂന്ന്​ ആഴ്​ച്ചകൾ തുടർച്ചയായി ഉപയോഗിക്കുന്നത്​ ഫംഗസ് വികസിക്കുന്നതിനുള്ള കാരണമായി മാറിയേക്കാമെന്നും, അതോടൊപ്പം സിലിണ്ടറിൽ നിന്ന് നേരിട്ട് രോഗികൾക്ക്​ കോൾഡ്​ ഓക്സിജൻ നൽകുന്നത് വളരെ അപകടകരമാണെന്നും അദ്ദേഹം പറഞ്ഞു.

ഉയർന്ന അപകടസാധ്യതയുള്ള വ്യക്തികൾക്ക് ബ്ലാക്ക്​ ഫംഗസ്​ കുറക്കുന്നതിനായി ആൻറി ഫംഗസ് മരുന്നായ പോസകോണസോൾ നൽകാമെന്നും അദ്ദേഹം നിർദേശിച്ചു.

നിയന്ത്രണാതീതമായ പ്രമേഹമുള്ളവരിലാണ് ഈ രോഗബാധ പൊതുവില്‍ അപകടകാരിയായി മാറുന്നത്​ അതിനാൽ തന്നെ പ്രമേഹമുള്ളവര്‍ കൂടുതലായി ശ്രദ്ധിക്കേണ്ടതുണ്ടെന്നാണ്​ ആരോഗ്യ പ്രവർത്തകരുടെ മുന്നറിയിപ്പ്​.

 

Related Articles

Back to top button