IndiaLatest

കൊറോണ ഏറ്റവും വലിയ മഹാമാരി: പ്രധാനമന്ത്രി

“Manju”

ന്യൂഡല്‍ഹി: നൂറ്റാണ്ടുകള്‍ക്കിടയിലെ ഏറ്റവും വലിയ മഹാമാരിയാണ് കൊറോണ എന്ന് കോവിന്‍ ഗ്ലോബല്‍ കോണ്‍ക്ലേവില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇന്ത്യന്‍ പൗരന്മാര്‍ ലോകത്തിലെ മുഴുവന്‍ ജനങ്ങളെയും ഒരു കുടുംബമായി കണക്കാക്കുന്നുവെന്നും ഒത്തൊരുമിച്ച്‌ കോറോണയെ പ്രതിരോധിക്കണമെന്നും മോദി കൂട്ടിച്ചേര്‍ത്തു.

കൊവിഡ് പ്രതിരോധത്തില്‍ രാജ്യം ആര്‍ജിച്ച അറിവുകളും അനുഭവങ്ങളും സാങ്കേതികവിദ്യകളും ലോകത്തിനു തുറന്ന് കൊടുക്കുമെന്നും മോദി പറഞ്ഞു.കൊവിഡിനെതിരെ, വാക്‌സിനാണ് ഏറ്റവും വലിയ പ്രതിരോധമെന്നും തുടക്കം മുതല്‍ തന്നെ രാജ്യത്തെ വാക്‌സിന്‍ വിതരണത്തിനായി ഡിജിറ്റല്‍ സാങ്കേതിക വിദ്യ ഉപയോഗിച്ചതിനാല്‍ വിതരണം അയാസമായെന്നും മോദി വ്യക്തമാക്കി

Related Articles

Back to top button