IndiaLatest

ഹെല്‍ത്ത് എടിഎമ്മുകള്‍ ആരംഭിച്ചു

“Manju”

ഡെറാഡൂണ്‍ : ഉത്തരാഖണ്ഡില്‍ ഹെല്‍ത്ത് എടിഎമ്മുകള്‍ ഉദ്ഘാടനം ചെയത് മുഖ്യമന്ത്രി പുഷ്‌കര്‍ സിംഗ് ധാമി. കോര്‍പ്പറേറ്റ് സോഷ്യല്‍ റെസ്‌പോണ്‍സിബിലിറ്റിയുടെ കീഴില്‍ (സിഎസ്‌ആര്‍) യെസ് ബാങ്കുമായി സഹകരിച്ച്‌ ജെകെ ടയര്‍ ലിമിറ്റഡ് കമ്പനിയാണ് ഹെല്‍ത്ത് എടിഎമ്മുകള്‍ ആശുപത്രികളില്‍ സ്ഥാപിച്ചത്. സംസ്ഥാനത്ത് മൂന്ന് ആശുപത്രികളിലാണ് ഹെല്‍ത്ത് എടിഎമ്മുകള്‍ ആരംഭിച്ചത്.

സചിവലയ ഡിസ്‌പെന്‍സറി, വിധാന്‍ സഭ ഡിസ്‌പെന്‍സറി, തന്‍കപൂര്‍ ആശുപത്രി എന്നിവടങ്ങളിലാണ് ഹെല്‍ത്ത് എടിഎമ്മുകള്‍ സ്ഥാപിച്ചത്. സംസ്ഥാനത്ത് ഹെല്‍ത്ത് എടിഎമ്മുകള്‍ നടപ്പിലാക്കിയത്തോടെ കൊളസ്‌ട്രോള്‍, ബിപി, ബ്ലെഡ് ഷുഗര്‍ എന്നിവ പൊതുജനങ്ങള്‍ക്ക് സ്വന്തമായി പരിശോധിക്കാന്‍ കഴിയും. കൂടാതെ, ഹെല്‍ത്ത് എടിഎമ്മുകള്‍ പൂര്‍ണ്ണമായും സൗജന്യമായിരിക്കുമെന്നും ധാമി വ്യക്തമാക്കി.

ഹെല്‍ത്ത് എടിഎമ്മുകള്‍ വഴി പരിശോധനകള്‍ നടത്തിയവര്‍ സ്വയം മരുന്നുകള്‍ വാങ്ങരുതെന്നും ഡോക്ടര്‍മാരെ സമീപിക്കണമെന്നും സംസ്ഥാന ആരോഗ്യവകുപ്പ് പൊതുജനങ്ങള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. മുഖ്യമന്ത്രിയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ യെസ് ബാങ്കിലെയെയും ജെകെ ടയര്‍ലെയിലെയും പ്രതിനിധികളുമായി ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥര്‍ ചര്‍ച്ച നടത്തി. ആരോഗ്യ മേഖലയില്‍ സഹകരണം വര്‍ദ്ധിപ്പിക്കുന്നതിനായി ആരോഗ്യവകുപ്പ് ഡയറക്ടര്‍ ജനറലും ഇരു കമ്പനികളും ധാരണാപത്രത്തില്‍ ഒപ്പുവച്ചു.

സംസ്ഥാനത്തെ എല്ലാ ബ്ലോക്കുകളിലും ലഭ്യമാക്കുന്ന 40 ട്രൂ നെറ്റ് മെഷീനുകളുടെ ഉദ്ഘാടനവും ധാമി നിര്‍വഹിച്ചു. ക്ഷയരോഗം, കൊറോണ തുടങ്ങിയ രോഗങ്ങളുടെ പരിശോധനകള്‍ക്കായി ട്രൂ മെഷീനുകള്‍ സഹായകരമാകും. 40-ഓളം വിദൂര സ്ഥലങ്ങളിലും ട്രൂ നെറ്റ് മെഷീനുകള്‍ നടപ്പിലാക്കുമെന്ന് ധാമി ഉദ്ഘാടന വേളയില്‍ പറഞ്ഞു. സംസ്ഥാനത്തെ എല്ലാ ബ്ലോക്കുകളിലും ട്രൂ നെറ്റ് സംവിധാനം നടപ്പിലാക്കുന്നത്തോടെ 100 ശതമാനം ലക്ഷ്യം കൈവരിക്കുമെന്നും ധാമി വ്യക്തമാക്കി.

Related Articles

Back to top button