Uncategorized

സൈനിക വാഹനം കൊക്കയിലേക്ക് മറിഞ്ഞ് ; മൂന്ന് സൈനികര്‍ മരിച്ചു

“Manju”

കുപ്‌വാര: മലയിടുക്കിലേക്ക് സൈനിക വാഹനം മറിഞ്ഞ് മൂന്ന് സൈനികര്‍ മരിച്ചു. ജമ്മു കാശ്‌മീരിലെ കുപ്‌വാരയിലാണ് സംഭവം. ഒരു ജൂനിയര്‍ കമ്മീഷന്‍ഡ് ഓഫീസറും മറ്റ് രണ്ട് സൈനിക ഉദ്യോഗസ്ഥരുമാണ് മരിച്ചത്. മഞ്ഞില്‍ റോഡിലൂടെ വരവെ നിയന്ത്രണം നഷ്‌ടമായി വലിയ കൊക്കയിലേക്ക് വാഹനം പതിക്കുകയായിരുന്നു.

പതിവ് പരിശോധനകള്‍ മേഖലയില്‍ നടത്തവെയാണ് അപകടമുണ്ടായതെന്നും മരണമടഞ്ഞ സൈനികരുടെ മൃതദേഹം കണ്ടെത്തിയതായും സൈനിക വക്താക്കള്‍ അറിയിച്ചു. കഴിഞ്ഞ കുറച്ച്‌ നാളുകളായി വടക്കേ ഇന്ത്യയില്‍ പൊതുവില്‍ കനത്ത മഞ്ഞുവീഴ്‌ചയാണ് ഉണ്ടാകുന്നത്. കാശ്‌മീരിലും ഇതിനെത്തുടര്‍ന്നാണ് അപകടമുണ്ടായത്.

Related Articles

Back to top button