IndiaLatest

കുട്ടികള്‍ക്കായുള്ള കോ​വി​ഡ് വാ​ക്സി​ന്‍ സെ​പ്റ്റം​ബ​ര്‍ അ​വ​സാ​ന​ത്തോ​ടെ

“Manju”

ഡ​ല്‍​ഹി: സൈ​ഡ​സ് കാ​ഡി​ല​യു​ടെ കുട്ടികള്‍ക്കായുള്ള കോ​വി​ഡ് വാ​ക്സി​ന്‍ സെ​പ്റ്റം​ബ​ര്‍ അ​വ​സാ​ന​ത്തോ​ടെ വി​ത​ര​ണ​ത്തി​ന് എത്തിയേക്കുമെന്ന് കേ​ന്ദ്ര​സ​ര്‍​ക്കാ​രി​ന് കീ​ഴി​ലു​ള്ള വി​ദ​ഗ്ധ സ​മി​തി ചെ​യ​ര്‍​മാ​ന്‍ ഡോ. ​എ​ന്‍ കെ ​അ​റോ​റ. 12 മു​ത​ല്‍ 18 വ​യ​സ് വ​രെ​യു​ള്ള കു​ട്ടി​ക​ള്‍​ക്ക് ഇ​ട​യി​ല്‍ ന​ട​ത്തി​യ ക്ലി​നി​ക്ക​ല്‍ പ​രീ​ക്ഷ​ണ​ത്തിന്റെ റി​പ്പോ​ര്‍​ട്ട് അ​ടു​ത്ത​ മാ​സ​മോ സെ​പ്റ്റം​ബ​ര്‍ ആ​ദ്യ​മോ സ​ര്‍​ക്കാ​രി​ന് ല​ഭി​ക്കുമെന്നും അദ്ദേഹം അറിയിച്ചു.

ഈ റിപ്പോര്‍ട്ടിന്റെ അ​ടി​സ്ഥാ​ന​ത്തി​ല്‍ സെ​പ്റ്റം​ബ​ര്‍ അ​വ​സാ​ന​ത്തോ​ടെ കു​ട്ടി​ക​ളു​ടെ വാ​ക്സി​ന്‍ വി​ത​ര​ണ​ത്തി​ന് എ​ത്തി​ക്കാ​ന്‍ ക​ഴി​യു​മെ​ന്നാ​ണ് പ്ര​തീ​ക്ഷ​യെ​ന്നും എ​ന്‍. കെ ​അ​റോ​റ അ​റി​യി​ച്ചു. ഭാ​ര​ത് ബ​യോ​ടെ​ക്ക് വി​ക​സി​പ്പി​ച്ച കു​ട്ടി​ക​ള്‍​ക്കു​ള്ള കോ​വാ​ക്സി​ന്‍ വാ​ക്സി​ന്റെ ക്ലി​നി​ക്ക​ല്‍ പ​രീ​ക്ഷ​ണം ആ​രം​ഭി​ച്ചി​ട്ടു​ണ്ട്. സെ​പ്റ്റം​ബ​ര്‍ അ​വ​സാ​ന​ത്തോ​ടെ ഇ​തി​ന്റെ വി​വ​ര​ങ്ങ​ള്‍ ല​ഭ്യ​മാ​കും.

Related Articles

Back to top button