IndiaLatest

ഭാരത് മിഷന്‍-അര്‍ബന്‍ 2.0, അമൃത് 2.0 പദ്ധതികള്‍ക്ക്‌ ഇന്ന് തുടക്കം

“Manju”

ന്യൂഡല്‍ഹി: സ്വച്ഛ് ഭാരത് രണ്ടാം ഘട്ട പദ്ധതികളുടെ ഉദ്ഘാടനം ഇന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി നിര്‍വഹിക്കും. ഭാരത് മിഷന്‍-അര്‍ബന്‍ 2.0, അമൃത് 2.0 തുടങ്ങിയ പദ്ധതികള്‍ക്കാണ് ഇന്ന് തുടക്കമിടുന്നത്. രാജ്യത്തെ എല്ലാ നഗരങ്ങളെയും മാലിന്യരഹിതവും ജല സംരക്ഷണവുമാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്.

ഡല്‍ഹിയിലെ ഡോ. അംബേദ്കര്‍ ഇന്റര്‍നാഷണല്‍ സെന്ററിലാണ് ഉദ്ഘാടന പരിപാടികള്‍ നടക്കുക. ‘വൃത്തിയും വെടിപ്പുമുള്ള ഇന്ത്യ’യെന്ന സന്ദേശവുമായി സര്‍ക്കാര്‍ നടപ്പിലാക്കിയ പദ്ധതിയാണ് സ്വച്ച്‌ ഭാരത്. 2030 -ലെ സുസ്ഥിര വികസന ലക്ഷ്യങ്ങള്‍ കൈവരിക്കുന്നതിന് പദ്ധതികള്‍ സഹായകരമാകും. പദ്ധതിയുടെ ഭാഗമായി നഗരങ്ങളിലെ ഖരമാലിന്യങ്ങളുടെ ശാസ്ത്രീയ സംസ്‌കരണം, മാലിന്യ നിക്ഷേപത്തിന് പുതിയ രീതികളില്‍ ശ്രദ്ധ കേന്ദ്രീകരിക്കും.

Related Articles

Back to top button