IndiaLatest

സാനിയാ മിർസയും അങ്കിത റെയ്‌നയും ടോക്കിയോവിലേക്ക് പുറപ്പെട്ടു

“Manju”

ഹൈദരാബാദ്: ഇന്ത്യൻ ടെന്നീസിന്റെ വനിതാ മുഖങ്ങളായ സാനിയാ മിർസയും അങ്കിതാ റെയ്‌നയും ടോക്കിയോവിലേക്ക് പുറപ്പെട്ടു. ഹൈദരാബാദ് വിമാനത്താവളത്തിൽ നിന്നാണ് ഇരുവരും യാത്രയായത്. വനിതാ ഡബിൾസിൽ ഇരുവരും ഇന്ത്യയെ പ്രതിനിധീകരിക്കും. ഹൈദരാബാദ് ടെന്നീസ് അസോസിയേഷൻ ഭാരവാഹികൾ താരങ്ങൾക്ക് ഊഷ്മളമായ യാത്ര അയപ്പ് നൽകി.

തന്റെ നാലാമത്തെ ഒളിമ്പിക്‌സിനാണ് സാനിയാ മിർസ ഇന്ത്യക്കായി കളിക്കാനിറങ്ങുന്നത്. വനിതാ താരമെന്ന നിലയിൽ ഈ നേട്ടം കൈവരിക്കുന്ന ആദ്യ ഇന്ത്യൻ താരമാണ് സാനിയ. അതേ സമയം അങ്കിത റെയ്‌ന ടോക്കിയോവിൽ തന്റെ അരങ്ങേറ്റം കുറിക്കാനാണ് ഇറങ്ങുന്നത്. പുരുഷതാരങ്ങളിൽ സുമിത് നാഗലും ഇന്ത്യൻ ടീമിന്റെ ഭാഗമായി ഇവർക്കൊപ്പം ചേരും.

ഇന്ത്യൻ ഒളിമ്പിക്‌സ് കായികതാരങ്ങളുടെ ആദ്യ സംഘം ഇന്നലെ ടോക്കിയോവിലെത്തി. ബോക്‌സിംഗ് താരം മേരികോമിന്റേയും ബാഡ്മിന്റൺ താരം സൈന നെഹ് വാളിന്റേയും നേതൃത്വത്തിലാണ് ആദ്യസംഘം ടോക്കിയോവിലെത്തിയത്. അമ്പെയ്തിലെ ലോകതാര ങ്ങളായ അതാനു ദാസിനും ദീപിക കുമാരിയ്ക്കുമൊപ്പം ഇന്ത്യൻ ഹോക്കി പുരുഷ വനിതാ താരങ്ങളും ഇന്നലെ ഒളിമ്പിക്‌സ് ഗ്രാമത്തിലെത്തി.

Related Articles

Back to top button