IndiaLatest

ബംഗാളിൽ മൂന്ന് ജമാഅത്ത് ഉൽ മുജാഹിദ്ദീൻ ഭീകർ അറസ്റ്റിൽ

“Manju”

കൊൽക്കത്ത : പശ്ചിമ ബംഗാളിൽ നുഴഞ്ഞു കയറിയ ബംഗ്ലാദേശി ഭീകരരെ അറസ്റ്റ് ചെയ്ത് പോലീസ്. ജമാഅത്ത് ഉൽ മുജാഹിദ്ദീൻ ഭീകരരായ മൂന്ന് പേരെയാണ് കൊൽക്കത്ത പോലീസിന്റെ പ്രത്യേക സംഘം അറസ്റ്റ് ചെയ്തത്. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു നടപടി.

മാസങ്ങൾക്ക് മുൻപാണ് ഇവർ രാജ്യത്ത് എത്തിയതെന്ന് പോലീസ് പറഞ്ഞു. നഗരത്തിൽ വാടകയ്ക്ക് താമസിച്ചുവരികയായിരുന്നു ഇവർ. ഇതിനിടെയാണ് ഇവരെക്കുറിച്ച് പോലീസിന് വിവരം ലഭിച്ചത്. ഇതേ തുടർന്ന് സംഘം പിടികൂടാനെത്തുകയായിരുന്നു.

മൂന്ന് പേരുടെയും പേര് വിവരങ്ങൾ പോലീസ് പുറത്തുവിട്ടിട്ടില്ല. വിശദ വിവരങ്ങൾക്കായി മൂന്ന് പേരെയും ചോദ്യം ചെയ്തുവരികയാണ്. അതേസമയം ഇത്രയുംനാൾ കൂടെയുണ്ടായത് ഭീകരരാണെന്ന് അറിഞ്ഞതോടെ പ്രദേശവാസികൾ ആശങ്കയിലാണ്.

ഉച്ചയ്ക്ക് ഉത്തർപ്രദേശിൽ നിന്നും രണ്ട് അൽ ഖ്വയ്ദ ഭീകരരെ ഭീകര വിരുദ്ധ സ്‌ക്വാഡ് അറസ്റ്റ് ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് ബംഗാളിലും സമാന സംഭവം ഉണ്ടായിരിക്കുന്നത്.

Related Articles

Back to top button