IndiaLatest

ഐ.ബി.പി.എസ്​ ബാങ്ക്​ ക്ലര്‍ക്ക്​ പരീക്ഷ ; ആഗസ്റ്റ്​ 1 വരെ അപേക്ഷിക്കാം

“Manju”

ന്യൂഡല്‍ഹി: ബാങ്ക്​ ക്ലര്‍ക്ക്​ ജോലിക്ക് വേണ്ടി ഇന്‍സ്റ്റിറ്റ്യൂട്ട്​ ഓഫ്​ ബാങ്കിങ്​ പേഴ്​സനല്‍ പരീക്ഷക്ക്‌അപേക്ഷിക്കാം. ആഗസ്റ്റ്​ ഒന്നുവരെയാണ്​ ഓണ്‍ലൈനായി അപേക്ഷ നല്‍കാന്‍ അവസരം.11 ബാങ്കുകളി​ലെ 5,830 ​​ക്ലര്‍ക്ക്​ പോസ്റ്റുകളിലേക്കാകും നിയമനം.

ibpsonline.ibps.in വെബ്​സൈറ്റിലൂടെയാണ്​ അപേക്ഷ സമര്‍പ്പിക്കേണ്ടത്​. പ്രിലിമിനറി, മെയിന്‍ പരീക്ഷകള്‍ക്ക്​ ശേഷം ദേശസാല്‍കൃത ബാങ്കുകളില്‍ നിയമനം ലഭിക്കും. ആഗസ്റ്റ്​ 28, 29, സെപ്​റ്റംബര്‍ നാല്​ തീയതികളിലായാണ്​​ പ്രിലിമിനറി പരീക്ഷ. ഒക്​ടോബര്‍ 31ന്​ മെയിന്‍ പരീക്ഷയും നടക്കും. 20നും 28നും ഇടയില്‍ പ്രായമായവര്‍ക്ക്​ അപേക്ഷിക്കാം. ഉദ്യോഗാര്‍ഥികള്‍ ബിരുദധാരികളായിരിക്കണം. കമ്പ്യൂട്ടര്‍ പരിജ്ഞാനമുണ്ടായിരിക്കണം. മാതൃഭാഷ കൈകാര്യം ചെയ്യാന്‍ അറിഞ്ഞിരിക്കണം.

Related Articles

Back to top button