India

എയർ ഇന്ത്യ ആസ്ഥാനത്ത് കേന്ദ്ര വ്യോമയാന മന്ത്രി

“Manju”

ന്യൂഡൽഹി: എയർ ഇന്ത്യാ ആസ്ഥാനത്ത് പുതിയ വ്യോമയാന മന്ത്രി ജ്യോതിരാദിത്യ സിന്ധ്യ സന്ദർശനം നടത്തി. വ്യോമയാന വകുപ്പിലെ സഹമന്ത്രി ജനറൽ വി കെസിംഗും വ്യോമയാന വകുപ്പിലെ മുതിർന്ന ഉദ്യോഗസ്ഥരും സിന്ധ്യയ്‌ക്കൊപ്പം യോഗത്തിൽ പങ്കെടുത്തു.

‘എയർ ഇന്ത്യാ ആസ്ഥാനത്ത് ഇന്ന് സന്ദർശനം നടത്തി. വകുപ്പ് സഹമന്ത്രി ജനറൽ വികെ സിംഗ് തനിക്കൊപ്പം സന്ദർശനത്തിന്റെ ഭാഗമായി. വ്യോമയാന വകുപ്പിലെ മുതിർന്ന ഉദ്യോഗസ്ഥരും സന്നിഹിതരായിരുന്നു.’ ജ്യോതിരാദിത്യ സിന്ധ്യ ട്വീറ്റ് ചെയ്തു.

എയർ ഇന്ത്യ അധികൃതർ നിലവിൽ കമ്പനിയുടെ അവസ്ഥയും വന്ദേഭാരത് മിഷന്റെ ഭാഗമായി ഇതുവരെ നടത്തിയ രാജ്യാന്തര സേവനങ്ങളും മന്ത്രിമാർക്ക് മുന്നിൽ വിശദീകരിച്ചു. ഇതിനൊപ്പം കൊറോണ ജീവൻരക്ഷാ മരുന്നുകളും ഉപകരണങ്ങളും ഇന്ത്യയിൽ നിന്നും വിദേശരാജ്യങ്ങളിലേയ്ക്ക് എത്തിച്ചതും തിരികെ ഇന്ത്യയിലേക്ക് നടത്തിയ അടിയന്തിര യാത്രകളും വിശദീകരിച്ചതായും സിന്ധ്യ പറഞ്ഞു.

എയർ ഇന്ത്യയുടെ സേവന സംവിധാനവും സുരക്ഷാ ബബിൾ സംവിധാനവും വിശദമായി ചോദിച്ചറിഞ്ഞ സിന്ധ്യ കമ്പനിയുടെ സാമ്പത്തിക നിലയെക്കുറിച്ചും വിവരങ്ങൾ തിരക്കി.

Related Articles

Back to top button