India

നീറ്റ് പരീക്ഷ തിയതി പ്രഖ്യാപിച്ചു; ഇക്കുറി കൂടുതൽ സെന്ററുകൾ

“Manju”

ന്യൂഡൽഹി : മെഡിക്കൽ പ്രവേശനപരീക്ഷയായ നീറ്റ് ഈ വർഷം സെപ്തംബറിൽ. പരീക്ഷാ തിയതികൾ പ്രഖ്യാപിച്ചു. കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാൻ ആണ് ഇതുമായി ബന്ധപ്പെട്ട ഔദ്യോഗിക അറിയിപ്പ് പുറപ്പെടുവിച്ചത്.

പരീക്ഷകൾ സെപ്തംബർ 12 മുതൽ ആരംഭിക്കും. വിദ്യാർത്ഥികൾക്ക് എൻടിഎയുടെ വെബ്‌സൈറ്റിൽ ചൊവ്വാഴ്ച അഞ്ച് മണി മുതൽ അപേക്ഷിക്കാം.

കൊറോണ വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ സുരക്ഷാ മാനദണ്ഡങ്ങൾ കൃത്യമായി പാലിച്ചു കൊണ്ടാകും പരീക്ഷകൾ സംഘടിപ്പിക്കുക. 198 നഗരങ്ങളിൽ ഇക്കുറി പരീക്ഷകൾ നടത്തും. 3862 സെന്ററുകളാണ് പരീക്ഷയ്ക്കായി ഇത്തവണ ഒരുക്കുന്നത്.

പരീക്ഷ എഴുതാൻ എത്തുന്ന വിദ്യാർത്ഥികൾക്ക് സെന്ററുകളിൽ മാസ്‌കും സാനിറ്റൈസറും വിതരണം ചെയ്യും. സമൂഹിക അകലം പാലിച്ചാകും ഇരിപ്പിടം. കൊറോണ മാനദണ്ഡങ്ങൾ പാലിച്ചാണ് പരീക്ഷകൾ നടക്കുന്നതെന്ന് ബന്ധപ്പെട്ട ഉദ്യോഗസ്ഥർ പരിശോധിക്കണമെന്ന് ധർമ്മേന്ദ്ര പ്രധാൻ അറിയിച്ചു.

Related Articles

Back to top button