Latest

കടകളിലെ തിരക്ക്​ നിയന്ത്രിക്കാൻ ടോക്കൺ സ​​മ്പ്രദായം

“Manju”

​കോഴിക്കോട് ​: കടകളിലെ തിരക്ക്​ നിയന്ത്രിക്കാൻ ടോക്കൺ സ​​മ്പ്രദായം ഏർപ്പെടുത്തണമെന്ന്​ പോലീസ്​. നഗരത്തിലെ കടകളിൽ തിരക്ക് കൂടുന്നത് ഇത് വഴി നിയന്ത്രിക്കാനാകുമെന്നാണ് കണക്കു കൂട്ടൽ . ഇതുമായി ബന്ധപ്പെട്ട് കടയുടമകൾക്ക് നിർദേശം നൽകിയതായും നൽകിയതായി കോഴിക്കോട് സൗത്ത് ഡി.സി.പി സ്വപ്നിൽ മഹാജൻ പറഞ്ഞു.

കൊറോണ നിയന്ത്രണങ്ങളിൽ ഇളവ് അനുവദിച്ചിട്ടുണ്ടെങ്കിലും പ്രോട്ടോക്കോൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പ് വരുത്താൻ നഗരത്തിൽ പോലീസിനെ വിന്യസിക്കും . നിയന്ത്രണങ്ങൾ പാലിക്കാത്തവർക്കെതിരെ കർശന നടപടി ഉണ്ടാകും .മിഠായിത്തെരുവടക്കമുള്ള പ്രദേശങ്ങളിൽ പ്രവേശനം നിയന്ത്രിക്കാനും ആലോചനയുണ്ട് ​.

ബക്രീദ് പ്രമാണിച്ച് ലോക്​ഡൗൺ ഇളവുനൽകിയതിനാൽ തിരക്കുവർധിക്കുമെന്നാണ്​ കണക്കുകൂട്ടൽ. ആളുകൾ കൂട്ടം കൂടുന്നിടമായതിനാൽ കുട്ടികളെ കൂട്ടി ഷോപ്പിങ്ങിന്​ വരുന്നത്​ ഉപേക്ഷിക്കണമെന്നും​ പോലീസ്​ നിർദേശമുണ്ട്.

Related Articles

Back to top button