IndiaLatest

പി വി സിന്ധുവിന് അടിപൊളി ഓഫറുമായി പ്രധാനമന്ത്രി

“Manju”

ഡല്‍ഹി ; ടോക്കിയോ ഒളിമ്പിക്സ് മെഡലുമായി വന്നാല്‍ അടുത്തതവണ തമ്മില്‍ കാണുമ്പോള്‍ വയറു നിറയെ ഐസ്ക്രീം തരാമെന്ന് ബാഡ്മിന്റണ്‍ താരം പി വി സിന്ധുവിനോട് പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു. ഒളിമ്പിക്സിനു തയ്യാറെടുക്കുന്ന ഇന്ത്യന്‍ ടീമിലെ അംഗങ്ങളുമായി ഓണ്‍ലൈനില്‍ സംവദിക്കുകയായിരുന്നു നരേന്ദ്ര മോദി. 2016ല്‍ ഒരു അഭിമുഖത്തിനിടെ സിന്ധുവിന്റെ പരിശീലകന്‍ പുല്ലേല ഗോപിചന്ദ് താരത്തിന്റെ പ്രകടനം മെച്ചപ്പെടുത്തുന്നതിനു വേണ്ടി ഇഷ്ടഭക്ഷണമായ ഐസ്ക്രീമിന് വിലക്കേര്‍പ്പെടുത്തിയതായിരുന്നു.

ആ അഭിമുഖത്തെകുറിച്ച്‌ സംസാരിക്കുന്നതിനിടെ ഇപ്പോള്‍ ഐസ്ക്രീം കഴിക്കാറുണ്ടോ എന്ന് മോദി സിന്ധുവിനോട് തിരക്കി. പക്ഷെ ഒളിമ്പിക്സിനുള്ള തയ്യാറെടുപ്പില്‍ ആയതിനാല്‍ താന്‍ ഐസ്ക്രീം കഴിക്കുന്നത് ഒഴിവാക്കിയിരിക്കുകയാണെന്ന് സിന്ധു പറഞ്ഞു. ഒളിമ്പിക്സില്‍ ജയിച്ചു വരൂ, അതിനു ശേഷം നമ്മള്‍ കാണുമ്പോള്‍ എന്റെ വക വയറു നിറയേ ഐസ്ക്രീം തരാമെന്ന് മോദി വ്യക്തമാക്കി.

Related Articles

Back to top button