ചൈനീസ് പ്രവിശ്യയായ സിന്‍ജിയാങ്ങിലെ ഉയ്ഘൂര്‍ വംശഹത്യയില്‍ പ്രതിഷേധിച്ച് തങ്ങള്‍ക്കെതിരെ നടപടി സ്വീകരിച്ച ബ്രിട്ടനെതിരെ പ്രതികാരനടപടിയുമായി ചൈന. നാല് ചൈനീസ് ഉദ്യോഗസ്ഥര്‍ക്ക് പ്രവേശന വിലക്ക് ഏര്‍പ്പെടുത്തിയ ബ്രിട്ടീഷ് നടപടിയ്ക്ക് പകരമായി ബ്രിട്ടനിലെ 10 സംഘടനകള്‍ക്കും വ്യക്തികള്‍ക്കും ചൈനയും ഉപരോധമേര്‍പെടുത്തി.കണ്‍സര്‍വേറ്റീവ് കക്ഷി മുന്‍ നേതാവ് ഇയാന്‍ ഡങ്കന്‍ സ്മിത്ത്, എം.പിമാരായ ടോം ടുഗെന്‍ഡ്ഹാറ്റ്, നുസ് ഗനി, നീല്‍ ഒബ്രിയന്‍, ടിം ലോട്ടണ്‍ എന്നിവര്‍ക്കും വിലക്കുണ്ട്.
സിന്‍ജിയാങ്ങിലുടനീളം സ്ഥാപിച്ച തടവറകളില്‍ 10 ലക്ഷത്തിലേറെ ഉയ്ഗൂര്‍ മുസ്ലിംകളെ പാര്‍പ്പിച്ചിട്ടുണ്ടെന്നാണ് കണക്ക്. ഇവരെ ചൈനീസ് ദേശീയതയിലേക്ക് എത്തിക്കാനും മത ബോധം നഷ്ടപ്പെടുത്താനും ആസൂത്രിത പദ്ധതികളാണ് നടപ്പാക്കിവരുന്നത്.
തടവറയിലെ വനിതകള്‍ കൂട്ട ബലാല്‍സംഗത്തിനിരയാകുന്നതായി അടുത്തിടെ രാജ്യാന്തര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. എന്നാല്‍, തീവ്രവാദികള്‍ക്ക് പുനര്‍വിദ്യാഭ്യാസമാണ് ഈ കേന്ദ്രങ്ങളില്‍ നടക്കുന്നതെന്നാണ് ചൈനയുടെ ഔദ്യോഗിക വിശദീകരണം.