IndiaLatest

കാൺപൂരിലെ മദ്രസകൾ പാക് ഭീകരരുടെ  പരിശീലന കേന്ദ്രം: അൽ ഖ്വയ്ദ ഭീകരർ

“Manju”

ലക്‌നൗ : കാൺപൂരിലെ മദ്രസകളിൽ ഭീകരർക്ക് പരിശീലനം നൽകുന്നതായി വിവരം. ലക്‌നൗവിൽ നിന്നും പിടിയിലായ അൽ ഖ്വായ്ദ ഭീകരരാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. പാക് ഭീകരർ മദ്രസകളിൽ രഹസ്യമായി താമസിക്കാറുണ്ടെന്നും ഇവർ അന്വേഷണ സംഘത്തോട് പറഞ്ഞിട്ടുണ്ട്.

ഭീകര പ്രവർത്തനങ്ങളുടെ പ്രധാന കേന്ദ്രമാണ് കാൺപൂരിലെ മദ്രസകളെന്ന് അന്വേഷണ സംഘം പറഞ്ഞു. അറസ്റ്റിലായ മസീറുദ്ദീനും, മിൻഹാസ് അൻസാരിയും അടിക്കടി മദ്രകൾ സന്ദർശിച്ചിരുന്നു. ഇവരുടെ നേതൃത്വത്തിൽ ആളുകൾക്ക് ഭീകര പ്രവർത്തനങ്ങൾക്കായി പരിശീലനം നൽകുന്നുണ്ട്. പാകിസ്താൻ അഫ്ഗാനിസ്താൻ അതിർത്തിയിൽ താവളം ഉറപ്പിച്ചിരിക്കുന്ന അൽ ഖ്വായ്ദ ഭീകരൻ ഉമർ ഹൽമന്തിയുമായി ഇരുവർക്കും ബന്ധമുണ്ടെന്നും അന്വേഷണ സംഘം വ്യക്തമാക്കി.

ഇവരുടെ മൊഴികൾ സാധൂകരിക്കുന്നതിനുള്ള തെളിവുകൾ കണ്ടെടുത്തിട്ടുണ്ട്. ഭീകരർ പിടിക്കപ്പെട്ടതിന് പിന്നാലെ സംസ്ഥാനത്തെ വിവിധയിടങ്ങളിൽ നടത്തിയ പരിശോധനയിൽ നിരവധി സിം കാർഡുകൾ പിടിച്ചെടുത്തിരുന്നു. ഇത് പരിശോധിച്ചതിൽ നിന്നും ഇരുവർക്കും ഉമർ ഹൽമന്തിയുമായി ബന്ധമുള്ളതായി കണ്ടെത്തി. ഭീകരർക്ക് സിം കാർഡ് നൽകിയവരെ കസ്റ്റഡിയിൽ എടുത്തിട്ടുണ്ടെന്നും ഭീകര വിരുദ്ധ സ്‌ക്വാഡ് അറിയിച്ചു.

Related Articles

Back to top button