IndiaLatest

രാജ്യത്തിന്റെ അഭിമാനം വാനോളം ഉയര്‍ത്തി ഗഗന്‍യാന്‍ പദ്ധതി

“Manju”

ന്യൂ‌ഡല്‍ഹി: ബഹിരാകാശത്തേക്ക് യാത്രികരെ അയയ്ക്കാനുള്ള ഇന്ത്യയുടെ ഗഗന്‍യാന്‍ പദ്ധതിക്ക് അഭിനന്ദനങ്ങളുമായി എയ്റോസ്പേസ് നിര്‍മാണ രംഗത്തെ ഭീമന്‍ എലോണ്‍ മസ്ക്. ബഹിരാകാശ യാത്രികരെ കൊണ്ടുപോകുന്ന വികാസ് എഞ്ചിന്റെ മൂന്നാമത്തെ ദീര്‍ഘമായ ഹോട്ട് ടെസ്റ്റ് വിജയകരമായി പൂര്‍ത്തിയാക്കിയ വേളയിലാണ് എലോണ്‍ മസ്ക് ഐ എസ് ആര്‍ ഒയ്ക്ക് അഭിനന്ദനങ്ങള്‍ അറിയിച്ചത്. ഐ എസ് ആര്‍ ഒയുടെ ട്വിറ്റര്‍ പേജിലാണ് എലോണ്‍ മസ്കിന്റെ സന്ദേശം വന്നത്.
ഗഗന്‍യാന്‍ പദ്ധതിക്കു വേണ്ട യോഗ്യതകള്‍ പുതിയ എഞ്ചിന്‍ കൈവരിച്ചിട്ടുണ്ടോ എന്നറിയുന്നതിനു വേണ്ടി കൂടിയാണ് ഐ എസ് ആര്‍ ഒ എഞ്ചിന്‍ പരീക്ഷണം നടത്തിയത്. തമിഴ്നാട്ടിലുള്ള മഹേന്ദ്രഗിരിയിലെ ഐ എസ് ആ‌ര്‍ ഒ കേന്ദ്രത്തില്‍ വച്ച്‌ നടത്തിയ പരീക്ഷണത്തില്‍ ഏകദേശം 240 സെക്കന്‍ഡുകളോളം എഞ്ചിന്‍ പ്രവര്‍ത്തിപ്പിച്ചു. പരീക്ഷണം വിജയകരമായിരുന്നുവെന്നും മുന്‍കൂട്ടി കണക്കാക്കിയിരുന്ന ലക്ഷ്യങ്ങളെല്ലാം എഞ്ചിന്‍ പ്രവര്‍ത്തനത്തില്‍ കൈവരിച്ചുവെന്നും ഐ എസ് ആര്‍ ഒ പത്രകുറിപ്പില്‍ അറിയിച്ചു. നാല് ഇന്ത്യന്‍ സഞ്ചാരികളെ അഞ്ച് മുതല്‍ ഏഴു ദിവസം വരെ ബഹിരാകാശത്ത് കൊണ്ടു പോയി തിരിച്ച്‌ സുരക്ഷിതമായി ഭൂമിയില്‍ എത്തിക്കുക എന്നതാണ് ഗഗന്‍യാന്‍ പദ്ധതിയുടെ ലക്ഷ്യം. 10,000 കോടി രൂപയാണ് ഈ പദ്ധതിക്ക് ചിലവ് പ്രതീക്ഷിക്കുന്നത്.

Related Articles

Back to top button