IndiaLatest

ഇന്ത്യയില്‍ കയറ്റുമതിയില്‍ വന്‍ വര്‍ദ്ധനവ്

“Manju”

ഡല്‍ഹി: ഇന്ത്യയില്‍ നിന്നുള്ള കയറ്റുമതിയില്‍ വന്‍ വര്‍ദ്ധനവ് രേഖപ്പെടുത്തി. ജൂണ്‍ മാസത്തില്‍ കയറ്റുമതി 48.3 ശതമാനമായി ഉയര്‍ന്നിട്ടുണ്ട്. വാണിജ്യ വ്യവസായ മന്ത്രാലയം പുറത്തുവിട്ട റിപ്പോര്‍ട്ട് പ്രകാരമാണ് പുതിയ കണക്കുകള്‍. പെട്രോളിയം, ഇലക്‌ട്രോണിക്‌സ്, എഞ്ചിനീയറിംഗ് ഉത്പ്പന്നങ്ങള്‍, ആഭരണങ്ങള്‍, വിലയേറിയ കല്ലുകള്‍, തുണിത്തരങ്ങള്‍, മരുന്ന് എന്നിവയാണ് ജൂണ്‍ മാസത്തില്‍ വലിയ രീതിയില്‍ കയറ്റുമതി ചെയ്തിരിക്കുന്നത്.

മെയ് മാസത്തില്‍ കയറ്റുമതി 69.7 ശതമാനവും ഏപ്രില്‍ മാസത്തില്‍ 193.63 ശതമാനവും മാര്‍ച്ചില്‍ 60 ശതമാനവും വര്‍ധനവും ഉണ്ടായിട്ടുണ്ട്. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തിലെ കോവിഡ് വ്യാപനം മൂലം വ്യാപാര രംഗത്ത് സംഭവിച്ച തിരിച്ചടിയാണ് ഈ വര്‍ധനവിന് കാരണമെന്നാണ് വിലയിരുത്തലുകള്‍.

Related Articles

Back to top button