InternationalLatest

ഇന്‍സ്റ്റഗ്രാം: കുട്ടികളുടെ പ്രായം കണ്ടുപിടിക്കാന്‍ പുതിയ അല്‍ഗോരിതം

“Manju”

കുട്ടികളുടെ പ്രായം കണ്ടുപിടിക്കാന്‍ പുതിയ അല്‍ഗോരിതം വികസിപ്പിക്കാനൊരുങ്ങി ഇന്‍സ്റ്റഗ്രാം. വീഡിയോ സെല്‍ഫി ഉപയോഗിച്ച്‌ പ്രായം കണ്ടുപിടിക്കാനുള്ള സംവിധാനമാണ് ഇന്‍സ്റ്റഗ്രാം അവതരിപ്പിക്കുന്നത്. റിപ്പോര്‍ട്ടുകള്‍ പ്രകാരം, പുതിയ അല്‍ഗോരിതത്തിലൂടെ വികസിപ്പിച്ച ഫേഷ്യല്‍ അനാലിസിസ് സോഫ്റ്റ്‌വെയറോടു കൂടിയ വീഡിയോ സെല്‍ഫി ഫീച്ചര്‍ ഉടന്‍ ലഭ്യമാകും. നിലവിലെ മാനദണ്ഡം അനുസരിച്ച്‌ ഇന്‍സ്റ്റഗ്രാം ഉപയോഗിക്കുന്നവര്‍ 13 വയസിന് മുകളിലുള്ളവര്‍ ആയിരിക്കണം. എന്നാല്‍, തെറ്റായ ജനന തീയതി നല്‍കി കുട്ടികള്‍ ഈ മാനദണ്ഡം ലംഘിക്കാറുണ്ട്. പുതിയ ഫീച്ചര്‍ വരുന്നതോടെ, ഇത്തരത്തിലുള്ള ലംഘനങ്ങള്‍ തടയാന്‍ സാധിക്കും.

യുകെ ഡിജിറ്റല്‍ ഐഡിന്റിഫിക്കേഷന്‍ സേവന ദാതാവായ യോറ്റിയുടെ സഹായത്തോടെയാണ് ഇന്‍സ്റ്റഗ്രാം പുതിയ ഫീച്ചര്‍ അവതരിപ്പിക്കുന്നത്. ഇന്‍സ്റ്റാഗ്രാം വീഡിയോ സെല്‍ഫികള്‍ അപ്‌ലോഡ് ചെയ്യുമ്പോള്‍ മുഖം വിശകലനം ചെയ്യുന്ന സാങ്കേതിക വിദ്യയാണ് ഈ ഫീച്ചറിന് പിന്നില്‍ പ്രവര്‍ത്തിക്കുന്നത്. വീഡിയോ സെല്‍ഫി വഴി ലഭിക്കുന്ന ചിത്രങ്ങള്‍ പ്രായം പരിശോധിച്ച്‌ കഴിഞ്ഞതിനുശേഷം നീക്കം ചെയ്യുമെന്ന് കമ്പനികള്‍ ഉറപ്പുനല്‍കുന്നുണ്ട്. റിപ്പോര്‍ട്ടുകള്‍ പ്രകാരം, 6 വയസ് മുതല്‍ 12 വയസ് വരെ പ്രായമുള്ള കുട്ടികളില്‍ ഈ സാങ്കേതിക വിദ്യ ഫലപ്രദമാണെന്ന് കണ്ടെത്തിയിട്ടുണ്ട്. യുഎസില്‍ ഇന്‍സ്റ്റഗ്രാം അക്കൗണ്ടുകള്‍ തുടങ്ങുമ്പോള്‍ ജനന തീയതിക്കൊപ്പം ഐഡി കാര്‍ഡ് അപ്‌ലോഡ് ചെയ്യുന്ന സംവിധാനമുണ്ട്.

Related Articles

Back to top button