എന്താണ് പോളിസിസ്റ്റിക് ഓവറി സിൻഡ്രോം( PCOD/PCOS)..?

എന്താണ് പോളിസിസ്റ്റിക് ഓവറി സിൻഡ്രോം( PCOD/PCOS)..?

“Manju”
Dr. S.S.Abhijith BAMS

പോളിസിസ്റ്റിക് ഓവറി സിൻഡ്രോം 

സ്ത്രീകളിലും പെണ്കുട്ടികളിലും ലൈംഗിക ഹോർമോണുകളുടെ അസന്തുലിതാവസ്ഥ കാരണം അണ്ഡാശയങ്ങളിൽ കുമിളകൾ അല്ലെങ്കിൽ നീർ സഞ്ചികൾ (Cyst) രൂപപ്പെടുന്ന സ്ഥിതി വിശേഷമാണ് ഇത് . ആദ്യമായി Steev Levanthal , 1935 ൽ വൈദ്യശാസ്ത്ര മാസികയിൽ റിപ്പോർട്ട് ചെയ്യുകയുണ്ടായി അങ്ങനെ സ്റ്റീവ് ലവാന്താൾ സിൻഡ്രോം എന്ന് വിളിക്കപെടുകയുണ്ടായി എന്നാൽ പിന്നീട് പി.സി.ഓ.ഡി എന്ന ചുരുക്കപ്പേര് വ്യവഹരിക്കപ്പെട്ടു .

എങ്ങനെ ആണ് ഇത് സംഭവിക്കുന്നത് ???

അണ്ഡാശയത്തിൽ നിവവധി പാകമാകാത്ത അണ്ഡങ്ങൾ(മുട്ട) രൂപപ്പെടുകയും . അവയെല്ലാം ഒരു ചെറു ജല സഞ്ചികളിൽ ആണ് കാണപ്പെടുന്നത് .

തലച്ചോറിന്റെ താഴ്ഭാഗത്തായി സ്ഥിതി ചെയ്യുന്ന പിറ്റ്യൂറ്ററി ഗ്രന്ഥി ഉല്പാദിപ്പിക്കുന്ന ഹോർമോൺ അണ്ഡാശയത്തിന്റെ പ്രവർത്തനത്തെ സഹായിക്കുന്നു . എല്ലാ മാസവും പിറ്റ്യൂറ്ററി ഗ്രന്ഥി അണ്ഡാശയത്തിന്റെ പ്രവർത്തനത്തെ സുഗമമാക്കുവാൻ രണ്ടു ഹോർമോണുകൾ ഉല്പാദിപ്പിക്കുന്നു .

👉 Follicular Stimulating Hormone (FSH)
👉 Luteinizing Hormone (LH)

ഇവ രണ്ടും രക്തത്തിലൂടെ അണ്ഡാശയത്തിൽ എത്തിച്ചേരുകയും തുടർന്ന് അണ്ഡാശയത്തിലെ അണ്ഡങ്ങളുടെ വളർച്ചയെ പാകപ്പെടുത്താൻ സഹായിക്കുന്നു . പിന്നീട പാകമായ അണ്ഡങ്ങൾ സ്ത്രീലൈംഗിക ഹോർമോൺ ആയ ഈസ്ട്രജൻ (estrogen) ഉത്പാദിപ്പിക്കുകയും . തുടർന്ന് മതിയായ അളവിൽ ഈസ്ട്രൊജൻ രക്തത്തിൽ എത്തുമ്പോൾ പിറ്റിയൂറ്ററി ഗ്രന്ഥി Luteinizing hormone (LH) ഉല്പാദിപ്പിക്കയും തുടർന്ന് പാകമായ അണ്ഡം അണ്ഡോല്പാദനത്തിനായി അണ്ഡവാഹിനി കുഴലിലൂടെ ബീജസങ്കലനത്തിനായ തയ്യാറാവുന്നു . ബീജ സങ്കലനം നടന്നില്ല എങ്കിൽ അണ്ഡവിസർജനമായി പുറംതള്ളപ്പെടുന്നു . ബാക്കിയുള്ള പാകമാകാത്ത അണ്ഡങ്ങൾ വിഘടിക്കപെടുകയും ചെയ്യുന്നു .

പക്ഷെ പോളിസിസ്റ്റിക് സിൻഡ്രോമിൽ സംഭവിക്കുന്നത് പിറ്റിയൂറ്ററി ഗ്രന്ഥി ചിലപ്പോൾ അമിതമായി Luteinizing Hormone (LH) ഉല്പാദിപ്പിക്കുന്നു . രക്തത്തിൽ ഇതിന്റെ അളവ് കൂടുന്നതിനാൽ സാധാരണ ആയുള്ള ആർത്തവ ചക്രം തടസ്സപെടുകയും . തൽഫലമായി പാകമാകാത്ത അണ്ഡങ്ങൾവിഘടിക്കാതെ ഒരു നീർ സഞ്ചി പോലെ (Cyst) രൂപപ്പെടുന്നു .

കൂടാതെ രക്തത്തിൽ ഇൻസുലിൻ ( produced by the pancreas)ഹോർമോൺ അമിത മായി ഉല്പാദിപ്പിക്ക പെടുകയും(Due to insulin Resistance)തുടർന്ന് insulin and Luteinizing hormones ഇവ രണ്ടും ചേർന്ന് അണ്ഡാശയത്തിൽ പുരുഷലൈംഗിക ഹോർമോൺ(Testosterone)ഉല്പാദിപ്പിക്കപ്പെടുകയും തുടർന്ന് ആർത്തവ ചക്രം തടസപ്പെടുകയും ,infertility എന്ന അവസ്ഥയിലേക്ക് നയിക്കുന്നു .

 ലക്ഷണങ്ങൾ
👉ക്രമം തെറ്റിയ ആർത്തവചക്രം
👉അനാവശ്യ രോമവളർച്ച(ഹെർസ്യൂട്ടിസം)
👉നെറ്റിയുടെ വീതി കൂടി കഷണ്ടി വരാനുള്ള ആരംഭം
👉ഗർഭം ധരിക്കാതിരിക്കുക,പലതവണ അലസിപ്പോവുക

Complications
Complications of PCOS can include:

👉Infertility
👉Gestational diabetes or pregnancy-induced high blood pressure
👉Miscarriage or premature birth
👉Nonalcoholic steatohepatitis — a severe liver inflammation caused by fat accumulation in the liver
Metabolic syndrome — a cluster of conditions including high blood pressure, high blood sugar, and abnormal cholesterol or triglyceride levels that significantly increase your risk of cardiovascular disease
👉Type 2 diabetes or prediabetes
👉Sleep apnea
Depression, anxiety and eating disorders
👉Abnormal uterine bleeding
Cancer of the uterine lining (endometrial cancer)

പ്രതിരോധം

👉പൊക്കത്തിനാനുസരിച്ചു തൂക്കം നിയന്ത്രിക്കുക.
👉വീട്ടിലുണ്ടാക്കുന്ന ഭക്ഷണം മാത്രം കഴിക്കുക.
👉ബേക്കറി ഭക്ഷണം ഫാസ്റ്റ്‌ ഫുഡ്‌ എന്നിവ ഒഴിവാക്കുക.
👉ക്രമമായി വ്യായാമം ചെയ്യുക. സ്കിപ്പിംഗ്‌(വള്ളിയിൽ ചാട്ടം പെൺകുട്ടികൾക്കു നല്ല വ്യായാമം ആണ്‌.

 

For More : +91 74061 67004 (Dr.S.S.Abhijith BAMS
Assistant Medical Officer (Ayurveda )
Santhigiri Ayurveda and Siddha Hospital, Kumali)

Buy Our Products Online : https://www.santhigirionline.com

Order through WhatsApp : wa.me/918136969961 (or) wa.me/918590036694

santhigiriadmin

Related post