KeralaLatest

പവര്‍ ലൂം സൊസൈറ്റിയെ പരിഗണിക്കുമെന്ന് വ്യവസായ മന്ത്രി

“Manju”

കോട്ടയം ; നഷ്ടത്തില്‍ പ്രവര്‍ത്തിക്കുന്ന കോട്ടയം പവര്‍ ലൂം സൊസൈറ്റി നിര്‍മ്മിക്കുന്ന മാസ്കിനുളള തുണികളും, ബെഡ് ഷീറ്റുകളും സര്‍ക്കാര്‍ ആശുപത്രികളിലും മറ്റു സ്ഥാപനങ്ങളിലും എടുക്കുന്നതിനുള്ള സാദ്ധ്യത പരിശോധിക്കുമെന്ന് വ്യവസായ മന്ത്രി പി.രാജീവ്. കോട്ടയത്ത് നടന്ന മീറ്റ് ദ മിനിസ്റ്റര്‍ പരിപാടിയിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.

ഇതിനായി ആരോഗ്യ വകുപ്പുമായി കൂടിയാലോചിക്കുന്നതിന് ഉദ്യോഗസ്ഥരെയും മന്ത്രി ചുമതലപ്പെടുത്തി. വിപണി നഷ്ടമായ സാഹചര്യത്തിലാണ് വ്യവസായ മന്ത്രിയുടെ നേതൃത്വത്തില്‍ നടന്ന പരിപാടിയില്‍ സ്ഥിതി ബോധ്യപ്പെടുത്തിയതായി സൊസൈറ്റി ചെയര്‍പേഴ്സണ്‍ ലിസമ്മ ബേബിയും വ്യക്തമാക്കി.

Related Articles

Back to top button