IndiaLatest

യുഎഇയില്‍ നീറ്റ് പരീക്ഷയ്ക്ക് കേന്ദ്രം അനുവദിക്കാമെന്ന് വിദ്യാഭ്യാസ മന്ത്രി

“Manju”

ഡല്‍ഹി ; നീറ്റ് പരീക്ഷയ്ക്ക് യുഎഇയില്‍ കേന്ദ്രം അനുവദിക്കാമെന്ന് വിദ്യാഭ്യാസ മന്ത്രി ധര്‍മേന്ദ്ര പ്രധാന്‍ ഉറപ്പുനല്‍കി. ഇതുസംബന്ധിച്ച്‌ നിവേദനം നല്‍കിയ ടി.എന്‍. പ്രതാപന്‍ എംപിക്കാണ് മന്ത്രി ഉറപ്പുനല്‍കിയത്.21 സിബിഎസ്‌ഇ സ്കൂളുകള്‍ മാത്രമുള്ള കുവൈത്തിലാണ് ഗള്‍ഫിലെ ഏക പരീക്ഷാ കേന്ദ്രം അനുവദിച്ചിരിക്കുന്നത്.

യാത്രാവിലക്കുള്ളതിനാല്‍ ജിസിസി രാജ്യങ്ങളിലുള്ള വിദ്യാര്‍ഥികള്‍ക്കു കുവൈത്തില്‍ പോയി പരീക്ഷ എഴുതാനാവില്ല. നാട്ടില്‍ ‍പോയി പരീക്ഷ എഴുതാമെന്നു വച്ചാല്‍ യുഎഇയിലേക്കു വിമാന സര്‍വീസ് പുനരാരംഭിക്കാത്തതിനാല്‍ തിരിച്ചുവരാനും കഴിയില്ല. ഇതെല്ലാം ചൂണ്ടിക്കാട്ടിയാണ് യുഎഇയില്‍ പരീക്ഷാ കേന്ദ്രം വേണമെന്ന് ആവശ്യപ്പെട്ടത്.

Related Articles

Back to top button