KeralaLatest

ലോക് ഡൗൺ: ഞായറാഴ്ച അവശ്യസാധനങ്ങൾ വിൽക്കുന്ന കടകൾ ജില്ലയിൽ തുറക്കും

“Manju”

കൃഷ്ണകുമാർ സി

തിരുവനന്തപുരം:  ഞായറാഴ്ച അവശ്യസാധനങ്ങൾ വിൽക്കുന്ന കടകൾ, പഴം-പച്ചക്കറി കടകൾ, ഹോട്ടലുകളിലെ പാഴ്സൽ കൗണ്ടറുകൾ, മെഡിക്കൽ സ്റ്റോറുകൾ എന്നിവ തിരുവനന്തപുരം ജില്ലയിൽ തുറന്നു പ്രവർത്തിക്കുന്നതാണ്. മറ്റു സ്ഥാപനങ്ങൾ തുറക്കില്ല.

സാമൂഹിക അകലവും, സർക്കാരിന്റെ നിർദേശങ്ങളും കർശനമായി പാലിക്കുവാൻ ഞായറാഴ്ച ലോക്ഡൗണിലും തുറന്നു പ്രവർത്തിക്കുവാൻ അനുവാദമുള്ള വ്യാപാരികളും ഉപഭോക്താക്കളും ശ്രദ്ധിക്കണമെന്ന് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി തിരുവനന്തപുരം ജില്ലാ പ്രസിഡന്റ് ശ്രീ. കെ. എസ്. രാധാകൃഷ്ണൻ, ജില്ലാ ജനറൽ സെക്രട്ടറി ശ്രീ എസ്. എസ്. മനോജ്. ജില്ലാ ട്രഷറർ ശ്രീ.നെട്ടയം മധു എന്നിവർ അറിയിച്ചു.

Related Articles

Back to top button