IndiaKeralaLatest

ജോസഫ് വിഭാഗം സ്ഥാനാര്‍ത്ഥിപ്പട്ടികയായി

“Manju”

തിരുവനന്തപുരം: കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗം സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു. പത്ത് സീറ്റുകളിലാണ് ഈ നിയമസഭാ തിരഞ്ഞെടുപ്പില്‍ ജോസഫ് വിഭാഗം മത്സരിക്കുന്നത്. പത്തില്‍ അഞ്ച് പേരും പുതുമുഖങ്ങളാണ് എന്ന പ്രത്യേകത ഇക്കുറിയുണ്ട്. പിജെ ജോസഫ് തൊടുപുഴയില്‍ തന്നെ ഇക്കുറിയും മത്സരിക്കും. മോന്‍സ് ജോസഫ് കടുത്തുരുത്തിയിലും രംഗത്തിറങ്ങും.

അതേസമയം കേരള കോണ്‍ഗ്രസ് പിളര്‍ന്നപ്പോള്‍ ജോസ് വിഭാഗത്തെ വിട്ട് ജോസഫ് പക്ഷത്തേക്ക് എത്തിയ ജോസഫ് എം പുതുശ്ശേരിക്ക് സീറ്റ് നല്‍കിയിട്ടില്ല. മാത്രമല്ല സജി മഞ്ഞക്കടമ്ബന്‍, സാജന്‍ ഫ്രാന്‍സിസ് എന്നിവരും ജോസഫ് ഗ്രൂപ്പിന്റെ സ്ഥാനാര്‍ത്ഥി പട്ടികയില്‍ നിന്ന് തഴയപ്പെട്ടു.

ജോസഫ് വിഭാഗത്തിന് പുതുതായി ലഭിച്ച സീറ്റായ തൃക്കരിപ്പൂരില്‍ കെഎം മാണിയുടെ മരുമകനായ എംപി ജോസഫ് ആണ് സ്ഥാനാര്‍ത്ഥി. ഇരിങ്ങാലക്കുടയില്‍ തോമസ് ഉണ്ണിയാടന്‍ മത്സരിക്കും. ഇടുക്കിയില്‍ ഫ്രാന്‍സിസ് ജോര്‍ജും കോതമംഗലത്ത് ഷിബു തെക്കുംപുറവും മത്സരിക്കും. ഏറ്റുമാനൂരില്‍ പ്രിന്‍സ് ലൂക്കോസ് ആണ് സ്ഥാനാര്‍ത്ഥി. ചങ്ങനാശ്ശേരിയില്‍ വിജെ ലാലിയും കുട്ടനാട് ജേക്കബ് എബ്രഹാമും തിരുവല്ലയില്‍ കുഞ്ഞുകോശി പോളും മത്സരിക്കും.

 

Related Articles

Back to top button