KeralaKollamLatest

കേരളത്തിലെ ആദ്യ പുസ്തകഗ്രാമമായി പെരുംകുളം

“Manju”

കൊല്ലം: സംസ്ഥാനത്തെ ആദ്യ പുസ്തകഗ്രാമമായി പെരുംകുളം. പ്രഖ്യാപനസമ്മേളനം മന്ത്രി കെ. എന്‍ ബാലഗോപാല്‍ ഉദ്ഘാടനം ചെയ്തു. പെരുംകുളത്തിന് പുസ്തക ഗ്രാമമെന്ന അംഗീകാരം നേടികൊടുത്ത ബാപ്പുജി സ്മാരക ഗ്രന്ഥശാല കേരളത്തിന്റെ മാതൃകാ പ്രസ്ഥാനമായി മാറിയിരിക്കുകയാണെന്ന് ധനകാര്യ വകുപ്പ് മന്ത്രി കെ. എന്‍ ബാലഗോപാല്‍ പറഞ്ഞു. പെരുംകുളത്തെ പുസ്തക ഗ്രാമമായി പ്രഖ്യാപിച്ചതിന്റെ ഭാഗമായി ബാപ്പുജി സ്മാരക ഗ്രന്ഥശാലയില്‍ നടന്ന പൊതുസമ്മേളനം ഓണ്‍ലൈനായി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

നാട്ടിലെ ജനങ്ങള്‍ക്ക് വായിക്കാന്‍ കഴിയുന്ന തരത്തില്‍ പുസ്തക കൂടുകള്‍ സ്ഥാപിച്ച്‌ വേറിട്ട പ്രവര്‍ത്തനം നടത്താന്‍ ഗ്രന്ഥശാലയ്ക്ക് കഴിഞ്ഞു. ഈ സംവിധാനം പൊതുജനങ്ങള്‍ നന്നായി ഉപയോഗിക്കുന്നു എന്നതും ഏറെ ശ്രദ്ധേയമാണ്. വീടുകളിലേക്ക് പുസ്തകങ്ങള്‍ എത്തിക്കുവാനായി മൊബൈല്‍ വായനശാല ‘പുസ്തക വണ്ടിയും’ തയ്യാറെടുക്കുകയാണ്.

ബാപ്പുജി ഗ്രന്ഥശാലയുടെ പ്രവര്‍ത്തനത്തിന്റെ ഭാഗമായി വായനാ ദിനത്തില്‍ മുഖ്യമന്ത്രി പെരുംകുളത്തെ പുസ്തക ഗ്രാമമായി പ്രഖ്യാപിച്ചിരുന്നു. ഗ്രാമത്തിന്റെ വിവിധ സ്ഥലങ്ങളിലായി ആര്‍ക്കും വായിക്കാവുന്ന തരത്തില്‍ 11 പുസ്തക കൂടുകളാണ് വായനശാലയുടെ നേതൃത്വത്തില്‍ ഒരുക്കിയിരിക്കുന്നത്. ഏഴായിരത്തില്‍ അധികം പുസ്തകങ്ങളുണ്ട് ഈ കൂടുകളില്‍. ജില്ലാ ലൈബ്രറി കൗണ്‍സില്‍ പ്രസിഡന്റ് കെ. ബി മുരളീകൃഷ്ണന്‍ ചടങ്ങില്‍ അധ്യക്ഷനായി. സംസ്ഥാന ലൈബ്രറി കൗണ്‍സില്‍ സെക്രട്ടറി വി.കെ.മധു വായനാ പക്ഷാചരണ സന്ദേശം നല്‍കി.

Related Articles

Back to top button