IndiaLatest

ഐഎസ്‌ആര്‍ഒ; ശാസ്ത്രജ്ഞര്‍ക്കും എഞ്ചിനീയര്‍മാര്‍ക്കും അപേക്ഷിക്കാം

“Manju”

ശാസ്ത്രജ്ഞന്മാരുടെയും എഞ്ചിനീയര്‍മാരുടെയും അപേക്ഷ ക്ഷണിച്ച്‌ ഐഎസ്‌ആര്‍ഒ. ഇന്ത്യൻ സ്‌പേസ് റിസര്‍ച്ച്‌ ഓര്‍ഗനൈസേഷന്റെ ഭാഗമായ ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്‌പേസ് സെന്ററിലേക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. വിവിധ വിഭാഗങ്ങളിലായി 10 ഒഴിവുകളാണ് ഇസ്രോ വാഗ്ദാനം ചെയ്യുന്നത്. ഒഴിവുകളുള്ള തസ്തികകള്‍…

പോളിമര്‍ സയൻസ് ആൻഡ് എഞ്ചിനീയറിംഗ്/റബ്ബര്‍ ടെക്‌നോളജി : 1 ഒഴിവ്

  • എംഎസ്സി അഗ്രികള്‍ച്ചര്‍ (ഹോര്‍ട്ടികള്‍ച്ചര്‍/ഫോറസ്ട്രി) : 1 ഒഴിവ്
  • ഇലക്‌ട്രിക്കല്‍ എഞ്ചിനീയറിംഗ്/ഇലക്‌ട്രിക്കല്‍ ആൻഡ് ഇലക്‌ട്രോണിക്സ് എഞ്ചിനീയറിംഗ് : 8 ഒഴിവുകള്‍

യോഗ്യത…

സയന്റിസ്റ്റ്/എൻജിനീയര്‍ (എസ്സി) (പോളിമര്‍ സയൻസ് ആൻഡ് എഞ്ചിനീയറിംഗ്/റബ്ബര്‍ ടെക്‌നോളജി).

18-നും 30-നും ഇടയില്‍ പ്രായമുള്ളവര്‍ക്കാണ് അപേക്ഷിക്കാൻ യോഗ്യതയുള്ളത്. ഉദ്യോഗാര്‍ത്ഥികള്‍ക്ക് കുറഞ്ഞത് 60 ശതമാനം മാര്‍ക്കോ അല്ലെങ്കില്‍ 10 പോയിന്റ് സ്‌കെയിലില്‍ 6.5-ന്റെ CGPA/CPI ഗ്രേഡിംഗ് നേടിയവരായിരിക്കണം.

സയന്റിസ്റ്റ്/എൻജിനീയര്‍ (എസ്സി) (ഇലക്‌ട്രിക്കല്‍ എഞ്ചിനീയറിംഗ്/ഇലക്‌ട്രിക്കല്‍ ആൻഡ് ഇലക്‌ട്രോണിക്സ് എഞ്ചിനീയറിംഗ്).

18-നും 28-നും ഇടയിലുള്ള പ്രായപരിധിയിലുള്ളവരാകണം അപേക്ഷകര്‍. ഉദ്യോഗാര്‍ത്ഥികള്‍ക്ക് ബിഇ/ബിടെക് അല്ലെങ്കില്‍ തത്തുല്യ യോഗ്യത 65 ശതമാനം മാര്‍ക്കോ 10 പോയിന്റ് സ്‌കെയിലില്‍ 6.84 സിജിപിഎ/സിപിഐ ഗ്രേഡിംഗോ ഉണ്ടായിരിക്കണം.

സയന്റിസ്റ്റ്/എൻജിനീയര്‍ (എസ്സി) (എംഎസ്സി അഗ്രികള്‍ച്ചര്‍ [ഹോര്‍ട്ടികള്‍ച്ചര്‍/ഫോറസ്ട്രി]).

18-നും 28-നും ഇടയില്‍ പ്രായമുള്ളവര്‍ക്ക് അപേക്ഷിക്കാം. ഉദ്യോഗാര്‍ത്ഥികള്‍ കുറഞ്ഞത് 65 ശതമാനം മാര്‍ക്കോടെ എംഎസ്സി അല്ലെങ്കില്‍ തത്തുല്യ ബിരുദാനന്തര ബിരുദം നേടിയിരിക്കണം. അല്ലെങ്കില്‍ 10-പോയിന്റ് സ്‌കെയിലില്‍ 6.84 സിജിപിഎ/സിപിഐ ഗ്രേഡിംഗും ഉണ്ടായിരിക്കണം.

ഗുണ്ടൂര്‍, ചെന്നൈ, ബെംഗളൂരു, തിരുവനന്തപുരം എന്നിങ്ങനെ തിരഞ്ഞെടുത്ത നഗരങ്ങളില്‍ ഓഫ്‌ലൈൻ മോഡിലാകും പരീക്ഷ. ഉദ്യോഗാര്‍ത്ഥികള്‍ക്ക് അവരുടെ വിഷയങ്ങള്‍ അടിസ്ഥാനമാക്കി എഴുത്തു പരീക്ഷ നടക്കും. ഷോര്‍ട്ട് ലിസ്റ്റ് ചെയ്തവരാകും തുടര്‍ന്നുള്ള അഭിമുഖത്തിലേക്ക് കടക്കുക. തിരഞ്ഞെടുക്കപ്പെട്ട ഉദ്യോഗാര്‍ത്ഥികള്‍ക്ക് 79,662 രൂപ പ്രതിമാസ ശമ്പളം ലഭിക്കും. കൂടാതെ താമസ സൗകര്യം മറ്റ് അലവൻസുകളും ലഭിക്കും.

താത്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഔദ്യോഗിക വെബ്‌സൈറ്റില്‍ ഓണ്‍ലൈൻ മുഖേന അപേക്ഷിക്കാവുന്നതാണ്. 250 രൂപയാണ് അപേക്ഷാ ഫീസ്. ഒക്ടോബര്‍ 14-ന് രജിസ്‌ട്രേഷൻ ആരംഭിച്ചു. അവസാന തീയതി നവംബര്‍ മൂന്നാണ്. ഫീസ് അടക്കേണ്ട അവസാന തീയതി നവംബര്‍ നാലാണ്.

 

 

 

Related Articles

Back to top button