Latest

ഇ​ന്ത്യ​യി​ല്‍​ കോ​വി​ഷീ​ല്‍​ഡ് വാ​ക്സി​ന്‍ എ​ടു​ത്ത​വ​ര്‍​ കു​വൈ​ത്തി​ലേ​ക്ക് മ​ട​ങ്ങു​ന്നതില്‍ ആശങ്കപ്പെടേണ്ട

“Manju”

കു​വൈ​ത്ത്​ സി​റ്റി: ഇ​ന്ത്യ​യി​ല്‍​നി​ന്ന് കോ​വി​ഷീ​ല്‍​ഡ് വാ​ക്സി​ന്‍ എ​ടു​ത്ത​വ​ര്‍​ക്ക്​ കു​വൈ​ത്തി​ലേ​ക്ക് മ​ട​ങ്ങു​ന്ന കാ​ര്യ​ത്തി​ല്‍ ആ​ശ​ങ്ക വേ​ണ്ടെ​ന്ന്​ ഇ​ന്ത്യ​ന്‍ എം​ബ​സി വീ​ണ്ടും വ്യ​ക്ത​മാ​ക്കി. കു​വൈ​ത്ത് അം​ഗീ​ക​രി​ച്ച ഓ​ക്സ്ഫ​ഡ്​ ആ​സ്ട്ര​സെ​ന​ക വാ​ക്സി​ന്‍ ത​ന്നെ​യാ​ണ് കോ​വി​ഷീ​ല്‍​ഡ് എ​ന്നും വാ​ക്സി​ന്‍ എ​ടു​ത്ത പ്ര​വാ​സി​ക​ള്‍​ക്ക് പ്ര​വേ​ശ​നം അ​നു​വ​ദി​ക്കു​ന്ന മു​റ​ക്ക് കോ​വി​ഷീ​ല്‍​ഡ് എ​ടു​ത്ത​വ​ര്‍​ക്ക്​ കു​വൈ​ത്തി​ലേ​ക്ക് വ​രു​ന്ന​തി​നു ത​ട​സ്സ​മു​ണ്ടാ​കി​ല്ലെ​ന്നും എം​ബ​സി അ​റി​യി​ച്ചു.

ഇ​ന്ത്യ​യി​ല്‍​നി​ന്ന് വാ​ക്സി​ന്‍ എ​ടു​ത്ത​വ​ര്‍ കു​വൈ​ത്ത് ആ​രോ​ഗ്യ​മ​ന്ത്രാ​ല​യ​ത്തിന്റെ വെ​ബ്സൈ​റ്റി​ല്‍ സ​ര്‍​ട്ടി​ഫി​ക്ക​റ്റ് അ​പ്​ ലോ​ഡ് ചെ​യ്യേ​ണ്ട​തു​ണ്ട്. ഇ​ങ്ങ​നെ ചെ​യ്യു​മ്ബോള്‍ കോ​വി​ഷീ​ല്‍​ഡ്‌ എ​ന്ന​പേ​രി​ലു​ള്ള സ​ര്‍​ട്ടി​ഫി​ക്ക​റ്റ് അം​ഗീ​ക​രി​ക്കു​മോ എ​ന്ന ആ​ശ​ങ്ക നി​ര​വ​ധി പ്ര​വാ​സി​ക​ള്‍ ഉ​ന്ന​യി​ച്ചി​രു​ന്നു. ഈ ​സാ​ഹ​ച​ര്യ​ത്തി​ലാ​ണ് എം​ബ​സി കാ​ര്യ​ങ്ങ​ള്‍ വ്യ​ക്ത​മാ​ക്കി​യ​ത്.

വാ​ക്സി​നേ​ഷ​ന്‍ കോ​ഴ്സ് പൂ​ര്‍​ത്തി​യാ​ക്കി​യ​വ​രാ​ണ് കു​വൈ​ത്ത് ആ​രോ​ഗ്യ​മ​ന്ത്ര​ല​യ​ത്തിന്റെ വെ​ബ്‌​സൈ​റ്റി​ല്‍ സ​ര്‍​ട്ടി​ഫി​ക്ക​റ്റ് അ​പ്​​ലോ​ഡ് ചെ​യ്യേ​ണ്ട​ത്. ഇ​തി​ന​കം ആ​ദ്യ ഡോ​സ് സ​ര്‍​ട്ടി​ഫി​ക്ക​റ്റ് അ​പ്‌​ലോ​ഡ് ചെ​യ്ത​വ​ര്‍​ക്ക്​ ആ​വ​ശ്യ​മാ​യ മാ​റ്റ​ങ്ങ​ള്‍ വ​രു​ത്താ​നും ഫൈ​ന​ല്‍ സ​ര്‍​ട്ടി​ഫി​ക്ക​റ്റ് ചേ​ര്‍​ക്കാ​നും വെ​ബ്​​സൈ​റ്റി​ല്‍ സൗ​ക​ര്യ​മു​ണ്ട്.

Related Articles

Back to top button