IndiaKeralaLatest

കൊവിഡ് മൂന്നാം തരംഗം: ഒക്‌ടോബര്‍-നവംബര്‍ മാസങ്ങളില്‍ ഭീഷണിയായേക്കാം

“Manju”

ന്യൂഡല്‍ഹി: കൊവിഡ് മൂന്നാം തരംഗം ഒക്‌ടോബര്‍-നവംബര്‍ മാസങ്ങളില്‍ ഭീഷണിയുണ്ടാക്കിയേക്കാമെന്ന് മുന്നറിയിപ്പ്. വൈറസിന് വീണ്ടും ജനിതകവ്യതിയാനം വന്നാല്‍ രോഗവ്യാപനം കൂടാമെന്നും കേന്ദ്ര കൊവിഡ് ദൗത്യസംഘം മുന്നറിയിപ്പ് നല്‍കുന്നു.

രണ്ടാം തരംഗത്തിന്റെ വെല്ലുവിളി ഓഗസ്റ്റോടെ കുറയുമെന്നും വാക്‌സിനേഷന്‍ പുരോഗമിക്കുന്നതിനാല്‍ രണ്ടാം തരംഗത്തിനെ പോലെ ശക്തമാകില്ലെന്നുമാണ് പ്രതീക്ഷിക്കുന്നത്. അതേസമയം രാജ്യത്ത് കൊവിഡ് വാക്‌സിനേഷന്‍ ചെയ്‌തവരുടെ എണ്ണം 35 കോടി കടന്നു. കഴിഞ്ഞ ഒരു ദിവസത്തിനിടെ 57 ലക്ഷത്തിലധികം ഡോസ് വാക്സിന്‍ നല്‍കി.മൂന്നാം തരംഗത്തില്‍ പ്രതിദിനം പരമാവധി രണ്ട് ലക്ഷം രോഗികള്‍ ഉണ്ടാകും എന്നാണ് കേന്ദ്ര കൊവിഡ് ദൗത്യസംഘത്തിന്റെ കണക്കുക്കൂട്ടല്‍.

Related Articles

Back to top button