KeralaLatestThiruvananthapuram

സ്​ത്രീകള്‍ക്ക് നേരെയുള്ള അതിക്രമം തടയാന്‍ ഡിജിറ്റല്‍ പട്രോളിങ്

“Manju”

തി​രു​വ​ന​ന്ത​പു​രം: സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ലും ഡി​ജി​റ്റ​ല്‍ പ്ലാ​റ്റ്ഫോ​മു​ക​ളി​ലും സ്ത്രീ​ക​ള്‍​ക്ക് നേ​രെ​യു​ള്ള അ​തി​ക്ര​മം ത​ട​യാ​നാ​യി ഡി​ജി​റ്റ​ല്‍ പ​ട്രോ​ളി​ങ്​ സം​വി​ധാ​നം ആരംഭിക്കും. സോഷ്യല്‍ മീഡിയയിലെ സൈ​ബ​ര്‍ ആ​ക്ര​മ​ണ​ങ്ങ​ള്‍​ക്ക് കടിഞ്ഞാണിടാന്‍ സൈ​ബ​ര്‍ പൊ​ലീ​സ് സ്​​റ്റേ​ഷ​നു​ക​ള്‍, സൈ​ബ​ര്‍​സെ​ല്‍, സൈ​ബ​ര്‍​ഡോം എ​ന്നി​വ ഒരുമിച്ച്‌ ​ഡി​ജി​റ്റ​ല്‍ പ​ട്രോ​ളി​ങ്​ ആരംഭിക്കും.

സ്ത്രീ​ക​ള്‍​ക്കെ​തി​രെ നി​ര​ന്ത​രം കു​റ്റ​കൃ​ത്യ​ങ്ങ​ളു​ണ്ടാ​വു​ന്ന ‘ഹോ​ട്ട് സ്‌​പോ​ട്ടു​ക​ള്‍’ സം​സ്ഥാ​ന ക്രൈം റെക്കോര്‍ഡ് ബ്യൂ​റോ എ​സ്.​പി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ അന്വേഷിക്കും. സ്ത്രീ​ധ​ന മ​ര​ണം,ബ​ലാ​ത്സം​ഗം, സ്ത്രീ​ധ​ന പീ​ഡ​നം എ​ന്നി​ങ്ങ​നെ കേ​സു​ക​ള്‍ കൂ​ടു​ന്ന സ്ഥ​ല​ങ്ങ​ള്‍ എ​ന്നി​വ പ്രത്യേ​ക​മാ​യി മാ​ര്‍​ക്ക്​ ചെ​യ്​​ത്​ ഇ​വി​ട​ങ്ങ​ളി​ല്‍ പി​ങ്ക്​ പ​ട്രോ​ളി​ങ്​ സം​വി​ധാ​ന​ങ്ങ​ളും ആ​ശ​യ​വി​നി​മ​യ​വും ഉഉര്‍ജ്ജിതമാകും.

ഗാ​ര്‍​ഹി​ക, സ്ത്രീ​ധ​ന പീ​ഡ​ന​ങ്ങ​ള​ട​ക്കം സ്ത്രീ​സു​ര​ക്ഷ ഉ​റ​പ്പാ​ക്കാ​ന്‍ കേ​ര​ള പൊ​ലീ​സ്​ ന​ട​പ്പാ​ക്കു​ന്ന പി​ങ്ക് പ്രൊ​ട്ട​ക്‌​ഷ​ന്‍ പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യാ​ണ്​ നടപടികള്‍ ശക്തമാക്കിയത്. അ​ടി​യ​ന്ത​ര സാ​ഹ​ച​ര്യ​ങ്ങ​ളി​ല്‍ സ്ത്രീ​ക​ള്‍​ക്ക് നി​ര്‍​ഭ​യം മൊ​ബൈ​ല്‍ ആ​പ്ലി​ക്കേ​ഷ​നി​ലെ എ​മ​ര്‍​ജ​ന്‍​സി ബ​ട്ട​ണി​ല്‍ അ​മ​ര്‍​ത്തി​യാ​ല്‍ ഉ​ട​ന്‍ പൊ​ലീ​സ് സ​ഹാ​യം ഉടന്‍ ല​ഭ്യ​മാ​വും. പൊ​ല്‍ ആ​പ്പി​ലും ഈ ​സൗ​ക​ര്യര്യം ലഭ്യമാണ്. 1515 ന​മ്ബ​റി​ല്‍ വി​ളി​ച്ച്‌ ഏ​തു​സ​മ​യ​ത്തും സ​ഹാ​യം തേ​ടാം. അ​ടി​യ​ന്ത​ര സ​ഹായത്തിനു ഫോ​ണ്‍​വി​ളി​ക​ള്‍ കൈ​കാ​ര്യം ചെ​യ്യാ​ന്‍ 14 ജി​ല്ല​ക​ളി​ലും പൊ​ലീ​സ് പി​ങ്ക് ക​ണ്‍​ട്രോ​ള്‍ റൂ​മു​ക​ളും സജ്ജമാക്കിയിട്ടുണ്ട്.

Related Articles

Back to top button