Latest

മിന്നൽ മുരളിയുടെ ചിത്രീകരണത്തിനെതിരെ നാട്ടുകാരുടെ പ്രതിഷേധം

“Manju”

ഇടുക്കി: ലോക്ഡൗൺ നിയന്ത്രണങ്ങൾ ലംഘിച്ച് ചിത്രീകരണം നടത്തിയെന്ന് ആരോപിച്ച് ടൊവിനോ ചിത്രം മിന്നൽ മുരളിയ്‌ക്കെതിരെ നാട്ടുകാരുടെ പ്രതിഷേധം. തൊടുപുഴയ്‌ക്ക് സമീപം കുമാരമംഗലം പഞ്ചായത്തിലാണ് സിനിമയുടെ ചിത്രീകരണം നടക്കുന്നത്. പഞ്ചായത്ത് ഡി കാറ്റഗറിയിൽ ഉൾപ്പെടുന്നതാണ്. അതിനാൽ ചിത്രീകരണം നടത്താനാകില്ലെന്ന് നാട്ടുകാർ അറിയിച്ചു.

ഷൂട്ടിങ്ങിന് കളക്ടറുടെ അനുമതിയുണ്ടെന്ന് അണിയറ പ്രവർത്തകർ അവകാശപ്പെട്ടതോടെ തർക്കം ഗുരുതരമാവുകയായിരുന്നു. തുടർന്ന് പോലീസെത്തി ഷൂട്ടിംഗ് നിർത്തിവെപ്പിക്കുകയും പരിശോധന നടത്തുകയും ചെയ്തു. ചിത്രീകരണത്തിന് അനുമതിയുണ്ടെന്ന് വ്യക്തമായതോടെ ഷൂട്ടിംഗ് വീണ്ടും പുനരാരംഭിക്കുകയായിരുന്നു. പോലീസിന്റെ സംരക്ഷണത്തിലാണ് ചിത്രീകരണം പുരോഗമിക്കുന്നത്. ഇതിനെതിരെ സ്ഥലത്ത് നാട്ടുകാരുടെ പ്രതിഷേധം തുടരുകയാണ്.

ബേസിൽ ജോസഫ് സംവിധാനം ചെയ്യുന്ന ചിത്രമാണ് മിന്നൽ മുരളി. മലയാളത്തിലെ ആദ്യ സൂപ്പർ ഹീറോ ചിത്രം എന്ന വിശേഷണത്തോടെയാണ് ചിത്രം പ്രദർശനത്തിനെത്തുന്നത്. മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലും ചിത്രം എത്തും. വീക്കെൻഡ് ബ്ലോക്ക്ബസ്‌റ്റേഴ്‌സിന്റെ ബാനറിൽ സോഫിയ പോൾ ആണ് നിർമ്മാണം.

Related Articles

Back to top button