LatestThiruvananthapuram

വ്യാഴാഴ്ചവരെ ശക്തമായ കാറ്റിനു സാധ്യത

“Manju”

തിരുവനന്തപുരം: വ്യാഴാഴ്ചവരെ ശക്തമായ കാറ്റു വീശാന്‍ സാധ്യതയുള്ള സാഹചര്യത്തില്‍ പൊതു ജാഗ്രതാനിര്‍ദേശങ്ങള്‍ പാലിക്കണമെന്ന് കേന്ദ്ര കാലാവസ്ഥാവകുപ്പ് അറിയിച്ചു. വീട്ടുവളപ്പിലെ മരങ്ങളുടെ ചില്ലകള്‍ വെട്ടിയൊതുക്കണം. ഉറപ്പില്ലാത്ത പരസ്യബോര്‍ഡുകള്‍, വൈദ്യുത പോസ്റ്റുകള്‍, കൊടിമരങ്ങള്‍ തുടങ്ങിയവ ബലപ്പെടുത്തണം. വീടുകളിലെ ജനലുകളും വാതിലുകളും അടച്ചിടണം. വീടിന്റെ ടെറസില്‍ നില്‍ക്കുന്നതും ഒഴിവാക്കാം. കാറ്റും മഴയും ശക്തമാകുമ്പോള്‍ വൈദ്യുത കമ്പികളും പോസ്റ്റുകളും പൊട്ടിവീഴാനുള്ള സാധ്യത കൂടുതലാണ്.

ഇത്തരത്തില്‍ ഏതെങ്കിലും അപകടം ശ്രദ്ധയില്‍പ്പെട്ടാല്‍ കെ.എസ്.ഇ.ബി.യുടെ 1912 കണ്‍ട്രോള്‍ റൂമിലോ 1077 നമ്പറില്‍ ജില്ലാ ദുരന്തനിവാരണ അതോറിറ്റിയുടെ കണ്‍ട്രോള്‍ റൂമിലോ വിവരം അറിയിക്കാം. നിര്‍മാണജോലികളില്‍ ഏര്‍പ്പെടുന്നവര്‍ കാറ്റും മഴയും ശക്തമാകുമ്പോള്‍ ജോലി നിര്‍ത്തിവെച്ച്‌ സുരക്ഷിതമായ ഇടത്തേക്ക് മാറണം.

Related Articles

Back to top button