IndiaLatestTravel

രാമപ്പ ക്ഷേത്രം ലോക പൈതൃക പട്ടികയിൽ

“Manju”

തെലങ്കാനയിലെ 13-ാം നൂറ്റാണ്ടില്‍ നിര്‍മിച്ച രാമപ്പ ക്ഷേത്രത്തിന് ലോക പൈതൃക  പദവി | Ramappa Temple| World Heritage site
ഹൈദരാബാദ്‌: തെലങ്കാനയിലെ രാമപ്പ ക്ഷേത്രത്തിന് യുനസ്‌കോയുടെ ലോക പൈതൃക പദവി. വേള്‍ഡ് ഹെറിറ്റേജ് കമ്മിറ്റിയുടെ ഞായറാഴ്ച ചേര്‍ന്ന വെര്‍ച്വല്‍ യോഗത്തിനു ശേഷമാണ് പ്രഖ്യാപനം വന്നത്. തെലങ്കാനയിലെ പാലംപേട്ടിലാണ് ക്ഷേത്രം.
ക്ഷേത്രത്തിന് പൈതൃക പദവി ലഭിച്ചതിൽ തെലങ്കാനയിലെ ജനങ്ങളെ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി ട്വീറ്റ് ചെയ്തു. കാകാത്തിയ രാജവംശത്തിന്റെ ശിൽപകലാ വൈദഗ്ധ്യം വ്യക്തമാക്കുന്നതാണ് രാമപ്പ ക്ഷേത്രത്തിന്റെ നിർമാണം. അതിന്റെ മഹത്വം നേരിട്ട് മനസ്സിലാക്കുന്നതിന് എല്ലാവരും ക്ഷേത്രം സന്ദർശിക്കണമെന്നും പ്രധാനമന്ത്രി ട്വിറ്ററിൽ കുറിച്ചു.
രാമലിംഗേശ്വര ക്ഷേത്രമാണ് അതിന്റെ നിര്‍മാണത്തിന് നേതൃത്വം നല്‍കിയ രാമപ്പ എന്ന ശില്‍പിയുടെ പേരില്‍ അറിയപ്പെടുന്നത്. 1213 എ.ഡിയിലാണ് ക്ഷേത്രം നിര്‍മിക്കപ്പെട്ടതെന്നാണ് തെലങ്കാന ടൂറിസം വ്യക്തമാക്കുന്നത്.

https://twitter.com/narendramodi/status/

https://twitter.com/UNESCO/status/

Related Articles

Back to top button