ജോലി ഷൂ പോളിഷിംഗ് പ്രതിമാസ വരുമാനം 18 ലക്ഷം

ജോലി ഷൂ പോളിഷിംഗ് പ്രതിമാസ വരുമാനം 18 ലക്ഷം

“Manju”

ന്യൂയോര്‍ക്ക് : കഷ്ടപ്പാടില്‍ നിന്നും ദാരിദ്രത്തില്‍ നിന്നും കരകയറാന്‍ കഠിനാധ്വാനം ചെയ്യാനുളള മനസ്സും ചെയ്യുന്ന ജോലിയോടുളള ആത്മാര്‍ത്ഥതയും മാത്രം മുതല്‍ കൂട്ടായി മതി എന്നതിന്റ ഉദാഹരണമാണ് അമേരിക്കയിലെ ന്യൂയോര്‍ക്ക് സിറ്റിയിലെ മാന്‍ഹാട്ടണ്‍ സ്വദേശിയായ ഡോണ്‍ . റോഡരികില്‍ ഷൂ പോളിഷിംഗ് ആണ് ജോലി എന്നാല്‍ ഇദ്ദേഹത്തിന്റെ പ്രതിമാസ വരുമാനം 18 ലക്ഷം രൂപയോളമാണ്.

ഷൂ പോളിഷ് ചെയ്ത് ഇത്രയധികം പണം കണ്ടെത്താന്‍ സാധിക്കുമോ എന്നാണ് പലരും ആശ്ചര്യപ്പെടുന്നത്. എന്നാല്‍ ആളുകളെ ആകര്‍ഷിക്കാന്‍ കഴിയുന്ന പ്രത്യേക പ്രകൃതമാണ് ഡോണിന് . അദ്ദേഹത്തിന്റെ പ്രത്യേക രീതിയിലുള്ള ജോലി കണ്ടിട്ടാണ് ആളുകള്‍ അദ്ദേഹത്തെ തേടിയെത്തുന്നത്. ഷൂ പോളിഷ് ചെയ്യുമ്പോള്‍ ആളുകളെ രസിപ്പിക്കാന്‍ ഡോണ്‍ വാര്‍ഡ് തമാശ പറയാറുണ്ട്. പോളിഷ് ചെയ്യാത്ത ഷൂ ധരിച്ച് വഴിയിലൂടെ പോകുന്നവരെ അദ്ദേഹം അവരെ രസിപ്പിക്കുന്ന രീതിയിൽ പരിഹസിക്കും. പിന്നീട് അവരോട് തമാശകൾ പറഞ്ഞ് ചങ്ങാത്തം കൂടും. ഈ രീതി അദ്ദേഹത്തിന് കൂടുതല്‍ ഉപഭോക്താക്കളെ ലഭിക്കാന്‍ സഹായിച്ചു. ആദ്യം ഒരു ഫോട്ടോഗ്രാഫി സ്റ്റുഡിയോയിലായിരുന്നു ഡോണ്‍ വാര്‍ഡിന്റെ ജോലി. എന്നാല്‍ വളരെ തുച്ഛമായ ശമ്പളമായിരുന്നു അദ്ദേഹത്തിന് അവിടെ നിന്ന് ലഭിച്ചിരുന്നത്. പിന്നീടാണ് ആ ജോലി രാജിവച്ച് റോഡരികില്‍ ഷൂ പോളിഷ് ചെയാന്‍ തുടങ്ങിയത്.

Related post