InternationalLatest

മെഡിക്കല്‍ പരിശോധനാ കേന്ദ്രത്തില്‍ മാറ്റം

“Manju”

കുവൈത്ത് സിറ്റി : കുവൈത്ത് ജഹ്‌റയിലെ പ്രവാസി ലേബര്‍ എക്‌സാമിനേഷന്‍ സെന്റര്‍ ഇവിടുത്തെ ഹെല്‍ത്ത് സെന്ററില്‍ നിന്ന് ജഹ്‌റ ഹോസ്പിറ്റല്‍ രണ്ടിലേക്ക് മാറ്റി. ജഹ്‌റ ഹെല്‍ത്ത് റീജിയണിലെ പബ്ലിക് ഹെല്‍ത്ത് ഡിപ്പാര്‍ട്ട്‌മെന്റ് മേധാവി ഡോ. ഫിറാസ് അല്‍ ശമ്മരി അറിയിച്ചതാണ് ഈ വിവരം. പ്രവാസി തൊഴിലാളികളെ പരിശോധിക്കുന്നതിനായി അല്‍ ജഹ്‌റ ഹോസ്പിറ്റല്‍ രണ്ടില്‍ സംയോജിതകേന്ദ്രം സജ്ജീകരിച്ചിട്ടുണ്ട്. പുതിയ കേന്ദ്രത്തില്‍ പ്രതിദിനം 500-600 രോഗികള്‍ക്ക് വരെ ചികിത്സ നല്‍കാനാകുമെന്നും ഡോ. ഫിറാസ് അല്‍ ശമ്മരി പറഞ്ഞു.

ജഹ്‌റ ഹെല്‍ത്ത് ഡിസ്ട്രിക്‌ട് ഡയരക്ടര്‍ ഡോ. മുഹമ്മദ് ഒവൈദ അല്‍ അജ്മിയുടെ നിര്‍ദേശപ്രകാരമാണ് പുതിയ ലേബര്‍ എക്‌സാ മിനേഷന്‍ സെന്റര്‍ ജഹ്‌റ മാറ്റിയത്. രോഗികളുടെ ചികിത്സാവശ്യങ്ങള്‍ സുഗമമാക്കുന്നതിനും കഴിയുന്നത്ര വേഗത്തില്‍ പൂര്‍ത്തിയാക്കുന്നതിനുമാണ് ലക്ഷ്യമിടുന്നത്. ജഹ്‌റ ഹെല്‍ത്ത് സെന്ററിലെ തിരക്ക് ഒഴിവാക്കുകയും പുതിയ കേന്ദ്രത്തിലെ ലേബര്‍ പരീക്ഷാ സേവനങ്ങള്‍ വിപുലീകരിക്കുകയും ചെയ്യുക എന്നതാണ് ലക്ഷ്യമെന്നും അല്‍ ശമ്മരി അറിയിച്ചു.

Related Articles

Back to top button