KeralaLatest

ടൗണിലെ ഡിവൈഡറുകൾ സൗന്ദര്യവൽക്കരിക്കാൻ കൂത്ത്പറമ്പ് പോലീസിനൊപ്പം ശാന്തിഗിരി ആശ്രമവും

“Manju”

പ്രജീഷ് വള്ള്യായി

കൂത്തുപറമ്പ് : നഗരത്തിലെ ഡിവൈഡറുകൾ സൗന്ദര്യവത്കരിക്കാൻ പോലീസ് സന്നദ്ധ യുവജന സംഘടനകളോട് കൈ കോർത്ത് ശാന്തിഗിരി ആശ്രമം വള്ള്യായും. പൂക്കോട് മുതൽ നിർമ്മലഗിരി വരെയുള്ള ഭാഗത്ത് 7500 ചെടികൾ നട്ടുപിടിപ്പിക്കാനാണ് തീരുമാനം. ഒന്നാം ഘട്ടമായി മാലിന്യം നീക്കി ആവശ്യമായ മണ്ണ് നിറക്കും. പിന്നീട് ചകിരി ചോറും ചാണകവളവും ചേർത്തതിന് ശേഷമാണ് ചെടി നടുക. അരളിയും ചെക്കിയുമാണ് നടുന്നത്. ഇതിനാവശ്യമായ ചെടിയും വളവും ശാന്തിഗിരി ആശ്രമം വള്ള്യായും കർഷകശ്രീ ഗോപിയും ചേർന്ന് ലഭ്യമാക്കും. കൂത്തുപറമ്പ് പോലീസ് നേതൃത്വം നൽകുന്ന ഈ സംരഭത്തിന് സന്നദ്ധ യുവജന സംഘടനകളുടെ സഹകരണം ഉറപ്പാക്കുമെന്ന് എസ്.ഐ ബിജു പറഞ്ഞു. പത്ത് ദിവസം കൊണ്ട് പ്രവൃത്തി പൂർത്തിയാക്കുകയാണ് ലക്ഷ്യം. 28 ന് രാവിലെ പ്രവർത്തിയുടെ ഉത്ഘാടനം നടക്കും

 

Related Articles

Back to top button