IndiaLatest

പരീക്ഷാ ഫലം വൈകുന്നു; ആശങ്ക അറിയിച്ച്‌ വിദ്യാര്‍ത്ഥികള്‍

“Manju”

ഡല്‍ഹി ;സിബിഎസ്‌ഇ പത്താം ക്ലാസ് പരീക്ഷാ ഫലം വരുന്നത് വൈകുന്നതില്‍ ആശങ്ക പ്രകടിപ്പിച്ച്‌ വിദ്യാര്‍ത്ഥികള്‍. സ്‌കൂളുകള്‍ നല്‍കുന്ന മാര്‍ക്ക് അംഗീകരിക്കാതെ സിബിഎസ്‌ഇ മടക്കി അയച്ചതാണ് വൈകാന്‍ കാരണം. മുന്‍വര്‍ഷത്തേക്കാള്‍ മാര്‍ക്ക് കൂടുതല്‍ നല്‍കരുതെന്ന് സ്‌കൂളുകള്‍ക്ക് സിബിഎസ്‌ഇ നിര്‍ദേശം നല്‍കുകയും ചെയ്തിട്ടുണ്ട്.

ജൂലൈ 25നാണ് ആദ്യം ഫലം വരുമെന്ന് അറിയിച്ചത്. പിന്നീടത് 28ന് ആക്കി. ഇന്നലെയും ഫലം വന്നില്ല. കൊവിഡ് ആയതിനാല്‍ പരീക്ഷാ നടത്തിപ്പിന് സിബിഎസ്‌ഇ പുതിയ മാനദണ്ഡങ്ങള്‍ കൊണ്ടുവന്നിരുന്നു. പരീക്ഷ റദ്ദാക്കിയതിനാല്‍ നിരന്തര മൂല്യനിര്‍ണയത്തിന് ശേഷമായിരിക്കണം ഫലം എന്നും സിബിഎസ്‌ഇ അറിയിച്ചു.

Related Articles

Back to top button