InternationalLatest

കോവിഡ് പരിശോധന 23.5 ദശലക്ഷം കവിഞ്ഞു

“Manju”

യുഎഇയില്‍ ഇന്നലെ 1,63,049 പേര്‍ക്ക് കോവി‍ഡ് പരിശോധന നടത്തിയതോടെ ആകെ പരിശോധന 23.5 ദശലക്ഷം കവിഞ്ഞതായി അധികൃതര്‍ പറഞ്ഞു. പൊതുവായ ആരോഗ്യ സുരക്ഷാ മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിക്കണമെന്ന് നിര്‍ദേശിച്ചു. മാസ്ക് ധരിക്കുകയും സാമൂഹിക അകലം പാലിക്കുകയും വേണം. കോവിഡ് സംബന്ധമായ വ്യാജ വാര്‍ത്തകളില്‍ വിശ്വസിക്കരുതെന്നും പ്രചരിപ്പിക്കരുതെന്നും അറിയിച്ചു. നിയമലംഘകര്‍ക്ക് പിഴയും തടവുമാണ് ശിക്ഷ. കൂടാതെ, ശിക്ഷാ കാലാവധിക്ക് ശേഷം നാടുകടത്തുകയും ചെയ്യും. സുരക്ഷാ മാനദ‌ണ്ഡങ്ങള്‍ പാലിക്കാത്തവരെ കണ്ടെത്താന്‍ ദുബായ് സാമ്ബത്തിക വിഭാഗം അടക്കമുള്ള വിവിധ വകുപ്പുകള്‍ പരിശോധന തുടരുന്നു. ഇതിനകം ഒട്ടേറെ നിയമലംഘനങ്ങള്‍ കണ്ടെത്തുകയും പിഴ ചുമത്തുകയും ചെയ്തു. വലിയൊരു വിഭാഗം കൃത്യമായി നിയമം പാലിക്കുന്നുണ്ടെന്നും വ്യക്തമാക്കി.

Related Articles

Back to top button