InternationalLatest

ഈ താരം വേറെ ലെവലാണ്!

“Manju”

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ചാമ്പ്യന്‍മാരായ മാഞ്ചസ്റ്റര്‍ സിറ്റിയാണ് എര്‍ലിംഗ് ഹാലന്‍ഡ് എന്ന സൂപ്പര്‍ സ്‌ട്രൈക്കറുടെ പുതിയ തട്ടകം. ജര്‍മന്‍ ക്ലബ്ബ് ബൊറുസിയ ഡോട്മുണ്ടില്‍ നിന്നാണ് സ്‌ട്രൈക്കറെ മാഞ്ചസ്റ്റര്‍ സിറ്റി വാങ്ങിച്ചിരിക്കുന്നത്. ഏകദേശം 51 ദശലക്ഷം പൗണ്ടിന്റെ കരാറാണിത്. കരിയറിലെ ബിഗ് ബ്രേക്ക് ലഭിച്ചതിന്റെ സന്തോഷത്തിലാണ് ഈ നോര്‍വെ അന്താരാഷ്ട്ര താരം.

യൂറോപ്പിലെ പണക്കൊഴുപ്പും പ്രശസ്തിയുമുള്ള ക്ലബ്ബിലേക്ക് പോകുന്നതിന്റെ ത്രില്‍ ഹാലന്‍ഡില്‍ വേണ്ടുവോളമുണ്ട്. ഒപ്പം, പ്രിയപ്പെട്ട ക്ലബ്ബിനെയും സഹതാരങ്ങളെയും വിട്ടു പോകുന്നതിന്റെ വിഷമവും. അതുകൊണ്ട് തന്നെ ഹാലന്‍ഡ് ഡോട്മുണ്ടിലെ തന്റെ മുഴുവന്‍ സഹതാരങ്ങള്‍ക്കും ഒരടിപൊളി സമ്മാനം നല്‍കി ആ സന്തോഷവുംവേദനയും ഉള്‍ക്കൊണ്ടു.റോളക്‌സിന്റെ ആഢംബര വാച്ചുകളാണ് ഹാലന്‍ഡ് സമ്മാനമായി നല്‍കിയത്. ഓരോ വാച്ചിന്റെയും വില 13000-15000 പൗണ്ടാണ്. ഹാലന്‍ഡിന്റെ ആവശ്യാര്‍ഥം നിര്‍മ്മിക്കുന്ന വാച്ചുകളാണിത്. മൂന്ന് ചിത്രങ്ങള്‍ ഈ വാച്ചുകളില്‍ ആലേഖനം ചെയ്തിട്ടുണ്ട്.

Related Articles

Back to top button