IndiaKeralaKozhikodeLatest

ശാന്തിഗിരി മണ്ണിൻ വർണ്ണ വസന്തത്തിന് വേൾഡ് റെക്കോർഡ്

“Manju”
മണ്ണിൻ വർണ്ണ വസന്തത്തിന് ലഭിച്ച യു. ആർ. എഫ്. വേൾഡ് റെക്കോർഡ് സർട്ടിഫിക്കറ്റുമായി വിശ്വ ജ്ഞാന മന്ദിരത്തിന് മുന്നിൽ ചിത്രകാരന്മാർ

കോഴിക്കോട് :ശാന്തിഗിരി വിശ്വജ്ഞാനമന്ദിരം സമർപ്പണാഘോഷത്തിന്റെ ഭാഗമായി നടന്ന ലോകത്തിലെ ഏറ്റവും വലിയ മൺചിത്രരചനക്ക് യു.ആർ.എഫ്. വേൾഡ് റെക്കോർഡ് ലഭിച്ചു.
കേരളത്തിന്റെ സാംസ്കാരിക ചരിത്രത്തിൽ ഇടം നേടിയ 106 സ്ഥലങ്ങളിൽ നിന്ന് ശേഖരിച്ച മണ്ണ് കൊണ്ടായിരുന്നു ഈ ചിത്ര വിസ്മയം തീർത്തത്.

ശാന്തിഗിരി ആശ്രമത്തിന്റെയും ബിയോണ്ട് ദി ബ്ലാക്ക് ബോർഡിന്റെയും നേതൃത്വത്തിലാണ് 72 കലാകാരന്മാർ ചേർന്ന് 72 മീറ്റർ നീളത്തിൽ കോഴിക്കോട് ബീച്ചിൽ മൺചിത്രങ്ങൾ വരച്ചത്.

ഞായറാഴ്ച (21-05-2023) വിശ്വജ്ഞാന മന്ദിരത്തിൽ നടന്ന ചടങ്ങിൽ കോഴിക്കോട് കോർപ്പറേഷൻ മേയർ ഡോ. ബീന ഫിലിപ്പ് 72 കലാകാരന്മാർക്കുള്ള ലോക റെക്കോർഡ് സർട്ടിഫിക്കറ്റ് വിതരണം ചെയ്തു . ചടങ്ങിൽ  സ്വാമി വന്ദനരൂപൻ ജ്ഞാനതപസ്വി , സ്വാമി ആത്മധർമ്മൻ ജ്ഞാനതപസ്വി, വാർഡ് മെമ്പർ അജിത, എൻ, ഡി.ജി.എം. ചന്ദ്രൻ മണ്ണാറത്ത്, പി.എം. ചന്ദ്രൻ , മുരളീചന്ദ്രൻ സി.ബി., ഷാജി കെ.എം, എന്നിവർ പങ്കെടുത്തു.
വിശ്വജ്ഞാനമന്ദിരം സന്ദർശിക്കുന്നവർക്ക് മൺചിത്രങ്ങൾ കാണുവാനുള്ള സ്വകര്യം ഒരുക്കിയിട്ടുണ്ട്.

മണ്ണിൻ വർണ്ണ വസന്തത്തിന് ലഭിച്ച യു. ആർ. എഫ്. വേൾഡ് റെക്കോർഡ് സർട്ടിഫിക്കറ്റ് വിതരണം ഡോ. ബീനാ ഫിലിപ്പ് നിർവ്വഹിക്കുന്നു. സ്വാമി വന്ദനരൂപൻ, സ്വാമി ആത്മധർമ്മൻ, അജിത എൻ എന്നിവർ സമീപം.

Related Articles

Back to top button