Latest

വൈദ്യുതി തകരാർ; തലനാരിഴയ്‌ക്ക് രക്ഷപ്പെട്ട് ലാലു പ്രസാദ് യാദവ്

“Manju”

റാഞ്ചി: ബിഹാർ മുൻ മുഖ്യമന്ത്രി ലാലു പ്രസാദ് യാദവ് വൻ ദുരന്തത്തിൽ നിന്നും തലനാരിഴയ്‌ക്ക് രക്ഷപ്പെട്ടു. ലാലു പ്രസാദ് യാദവ് പ്രഭാത ഭക്ഷണം കഴിച്ചു കൊണ്ടിരിക്കവെ മുറിയിലെ ഫാനിന് അപ്രതീക്ഷിതമായി തീ പിടിക്കുകയായിരുന്നു. തീ പിടിച്ചതിനെ തുടർന്ന് ഫാൻ പൊട്ടിത്തെറിച്ചതോടെ ലാലു ഓടി രക്ഷപ്പെടുകയായിരുന്നുവെന്ന് ദേശീയ മാദ്ധ്യമം റിപ്പോർട്ട് ചെയ്യുന്നു.

വൈദ്യുതി തകരാറാണ് തീ പിടുത്തത്തിന് കാരണമെന്ന് പോലീസ് അറിയിച്ചു. ജാർഖണ്ഡിലെ പലാമുവിലെ വീട്ടിൽ വെച്ചായിരുന്നു അപകടം. 2009ലെ തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ട ലംഘനവുമായി ബന്ധപ്പെട്ട കേസിൽ കോടതിയിൽ ഹാജരാകാൻ എത്തിയതായിരുന്നു 73 വയസ്സുകാരനായ ലാലു പ്രസാദ്.

വൃക്ക മാറ്റിവെക്കൽ ശസ്ത്രക്രിയക്ക് വേണ്ടി വിദേശത്ത് പോകാൻ പാസ്പോർട്ട് മടക്കി നൽകണമെന്ന ആവശ്യവുമായി ലാലു പ്രസാദ് യാദവ് കഴിഞ്ഞ ദിവസം കോടതിയെ സമീപിച്ചിരുന്നു. ചികിത്സയ്‌ക്കായി സിംഗപ്പൂരിൽ പോകാനാണ് ലാലു പ്രസാദ് യാദവ് ആഗ്രഹിക്കുന്നതെന്ന് അഭിഭാഷകൻ അറിയിച്ചു. പാസ്പോർട്ട് പുതുക്കി കിട്ടിയാൽ വിദേശത്ത് പോകാൻ അനുമതി തേടി പുതിയ അപേക്ഷകൾ നൽകുമെന്നും അഭിഭാഷകൻ കൂട്ടിച്ചേർത്തു. കേസ് ജൂൺ 10ന് പരിഗണിക്കുമെന്നാണ് കോടതി അറിയിച്ചിരിക്കുന്നത്.

Related Articles

Back to top button