IndiaLatest

മധ്യപ്രദേശില്‍ മഴക്കെടുതി അതിരൂക്ഷം

“Manju”

കനത്ത മഴയും വെള്ളപ്പൊക്കവും മധ്യപ്രദേശില്‍ വ്യാപക നാശം വിതയ്ക്കുന്നു. നദി കരകവിഞ്ഞൊഴുകിയതിന് പിന്നാലെ പാലവും തകര്‍ന്നു. മണികേദ ഡാമില്‍ നിന്ന് തുറന്ന് വിട്ട വെള്ളം നദിയിലേക്ക് ഒഴുകുകയും രണ്ട് പാലങ്ങളിലൊന്ന് പൂര്‍ണമായും തകരുകയും ചെയ്തു. മധ്യപ്രദേശിലെ ഡാത്തിയ ജില്ലയിലാണ് സംഭവമുണ്ടായത്.

സംസ്ഥാനത്ത് പെയ്യുന്ന കനത്ത മഴ ഗ്വാളിയര്‍-ചമ്ബല്‍ മേഖലയെയാണ് പ്രതികൂലമായി ബാധിച്ചിരിക്കുന്നത്. മഴ ദുരിതം വിതച്ച പ്രദേശങ്ങളില്‍ വ്യോമസേനയുടെ നേതൃത്വത്തില്‍ രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നുണ്ട്. സംസ്ഥാനത്ത് അഞ്ച് ജില്ലകളില്‍ റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിരിക്കയാണ് . ഒന്‍പത് ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ടും എട്ട് ജില്ലകളില്‍ യെല്ലോ അലേര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.

ഡാമിന്റെ പത്ത് ഷട്ടറുകള്‍ തുറന്ന് വിടുമെന്ന് മുഖ്യമന്ത്രി ശിവ്‌രാജ് സിങ് ചൗഹാന്‍ കഴിഞ്ഞ ദിവസം മുന്നറിയിപ്പ് നല്‍കിയിരുന്നു. 2009ല്‍ നിര്‍മിച്ച ഈ പാലം ജില്ലയെ രത്തന്‍ഗഡ് നഗരവുമായി ബന്ധിപ്പിക്കുന്നതാണ്. ഇതേ പാലത്തിലെ തിക്കിലും തിരക്കിലും പെട്ട് 2013ല്‍ 115 തീര്‍ത്ഥാടകര്‍ മരണപ്പെട്ടിരുന്നു.

Related Articles

Back to top button