InternationalLatest

ചൈനയില്‍ കോവിഡ് രോഗബാധിതരുടെ എണ്ണം ഉയരുന്നു

“Manju”

ചൈനയില്‍ കോവിഡ് രോഗബാധിതരുടെ എണ്ണം വീണ്ടും വര്‍ധിച്ചു. ബുധനാഴ്ച ചൈനയില്‍ കഴിഞ്ഞ 6 മാസങ്ങളിലെ ഏറ്റവും ഉയര്ന്ന പ്രതിദിന കോവിഡ് കേസുകളാണ് സ്ഥിരീകരിച്ചത്. എല്ലാവരിലുമായി ചൈന നടത്തുന്ന ടെസ്റ്റുകളിലൂടെയാണ് കോവിഡ് കേസുകള്‍ കണ്ടെത്തിയത്.

ഡെല്‍റ്റ വകബേധത്തിന്റെ സാന്നിധ്യമാണ് ഇപ്പോള്‍ ചൈനയിലെ രോഗബാധിതരില്‍ കണ്ടെത്തുന്നത്. ബുധനാഴ്ച ആകെ 71 പേര്‍ക്കാണ് കോവിഡ് രോഗബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ ജനുവരിക്ക് ശേഷമുള്ള ഏറ്റവും ഉയര്‍ന്ന കണക്കാണിത്. കോവിഡ് രോഗബാധ പടര്‍ന്ന് പിടിക്കാന്‍ ആരംഭിച്ചതിനെ തുടര്‍ന്ന് ചൈന ടെസ്റ്റിങ്ങും, ലോക്ഡൗണും ആരംഭിച്ചിരുന്നു.
വിവിധ സിറ്റികളില്‍ രോഗബാധ പടര്‍ന്ന് പിടിക്കുന്നത് കൂടാതെ, അതുമായി ബന്ധപ്പെടാത്തെ വളരെ കുറച്ച്‌ കേസുകളും കണ്ടെത്തിയിട്ടുണ്ടെന്ന് അധികൃതര്‍ അറിയിച്ചിട്ടുണ്ട്. ഇപ്പൊള്‍ തന്നെ 500 ഓളം കോവിഡ് കേസുകളാണ് ചൈനയില്‍ സ്ഥിരീകരിച്ചിരിക്കുന്നത്.

വുഹാനിലെ എല്ലാ താമസക്കാരിലും കോവിഡ് ടെസ്റ്റ് നടത്തമെന്ന് അധികൃതര്‍ അറിയിച്ചിരുന്നു. രാജ്യത്ത് ഒരു വര്‍ഷത്തിന് ശേഷം വീണ്ടും രോഗബാധ പടരുന്ന സാഹചര്യത്തിലാണ് പുതിയ തീരുമാനം. ചൊവ്വാഴ്ചയാണ് അധികൃതര്‍ ഈ വിവരം അറിയിച്ചത്.

സെന്‍ട്രല്‍ ചൈനീസ് നഗരമായ വുഹാനിലെ 11 മില്യണ്‍ ആളുകളില്‍ കോവിഡ് ടെസ്റ്റ് നടത്താനാണ് ചൈന ലക്ഷ്യമിടുന്നതെന്ന് അറിയിച്ചിട്ടുണ്ട്. ഇവിടെ ഇന്നലെ 7 പേര്‍ക്ക് രോഗബാധ സ്ഥിരീകരിച്ചു. ഒരു വര്‍ഷത്തിന് ശേഷം രോഗബാധ വീണ്ടും പടരുന്നത് ആശങ്കയ്ക്ക് ഇടയാക്കുന്നുണ്ട്.

Related Articles

Back to top button