KeralaLatest

കോവിഡ് പോസിറ്റീവായിട്ടും കട തുറന്നു, വ്യപാരിയെ പിടികൂടി

“Manju”

മലപ്പുറം : കോവിഡ് പോസിറ്റീവായിട്ടും പച്ചക്കറിക്കട തുറന്ന വ്യപാരിയെ പൊലീസ് സഹായത്തോടെ പിടികൂടി. മലപ്പുറം കൊണ്ടോട്ടി കരുവാങ്കല്ല് സ്വദേശി കുന്നത്ത് അഹമ്മദ്കുട്ടിയെയാണ് കരിപ്പൂരിലെ കോവിഡ് കെയര്‍ സെന്ററിലേക്ക് മാറ്റിയത്. ആരോഗ്യ വകുപ്പ് നടത്തിയ കോവിഡ് പരിശോധനയിലാണ് അഹമ്മദ് കുട്ടിക്ക് രോഗം സ്ഥിരീകരിച്ചത്. കോവിഡ് പോസിറ്റീവായിട്ടും അഹമ്മദ് കുട്ടി ജനത്തിരക്കുള്ള ടൗണില്‍ എത്തുന്നതായും കട തുറക്കുന്നുവെന്നുമുള്ള വിവരത്തെ തുടര്‍ന്നാണ് ആരോഗ്യ ഉദ്യോഗസ്ഥരും പൊലീസും എത്തിയത്. അഹമ്മദ് കുട്ടിയെ പൊലിസിന്റെ സഹായത്തോടെ കസ്റ്റഡിയില്‍ എടുത്ത് 108 ആംബുലന്‍സിലാണ് കരിപ്പൂര്‍ ഹജ് ഹൗസിലെ കോവിഡ് കെയര്‍ സെന്ററില്‍ എത്തിച്ചത്.

കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കാതെ പുറത്തിറങ്ങിയതിനും രോഗം പകര്‍ത്താന്‍ ബോധപൂര്‍വം ശ്രമിച്ചെന്ന കുറ്റം ചുമത്തിയാണ് കേസെടുത്തത്. ആരോഗ്യ വകുപ്പ് നടത്തിയ ആന്റിജന്‍ പരിശോധനയില്‍ കോവിഡ് പോസിറ്റീവായിരുന്നു. ഇതാടെ അഹമ്മദ് കുട്ടി സ്വന്തം നിലക്ക് സ്വകാര്യ സ്ഥാപനത്തില്‍ ആന്റിജന്‍, ആര്‍ടിപിസിആര്‍ ടെസ്റ്റുകള്‍ നടത്തിയിരുന്നു. സ്വകാര്യ സ്ഥാപനങ്ങളില്‍ നടത്തിയ ഫലങ്ങള്‍ നെഗറ്റീവായതുകൊണ്ടാണ് കട തുറക്കാനെത്തിയതെന്നാണ് അഹമ്മദ്കുട്ടിയുടേയും സുഹൃത്തുക്കളുടേയും നിലപാട്.

Related Articles

Back to top button