KeralaLatest

സംസ്ഥാനത്ത് കാലവര്‍ഷം ശക്തമാകുന്നു

“Manju”

തിരുവനന്തപുരം: സംസ്ഥാനത്ത് കാലവര്‍ഷം കനത്തു. ഇതോടെ ഇന്ന് പത്തു ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. കാസര്‍കോട്, കണ്ണൂര്‍, വയനാട്, കോഴിക്കോട്, മലപ്പുറം, തൃശൂര്‍, എറണാകുളം, കോട്ടയം, ഇടുക്കി, ആലപ്പുഴ ജില്ലകളിലാണ് ഇന്ന് യെലോ അലര്‍ട്ട് പ്രഖ്യാപിച്ചത്. കൂടാതെ ജൂണ്‍ എട്ട്, ഒമ്പത് തീയതികളിലും വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. അതേസമയം നാളെയും മറ്റന്നാളും മഴ കുറവായിരിക്കുമെന്നാണ് കാലാവസ്ഥാ പ്രവചനം.

Related Articles

Back to top button